സ്പിനച്ച് റൈസ്
1.ബസ്മതി അരി – 200 ഗ്രാം
2.എണ്ണ – ഒന്നര വലിയ സ്പൂൺ
3.ഗ്രാമ്പൂ – നാലു കഷണം
കറുവാപ്പട്ട – രണ്ടു കഷണം
കുരുമുളക് – പത്തുമണി, ചെറുതായി ചതച്ചത്
4.സവാള – ഒന്നിന്റെ പകുതി അരിഞ്ഞത്
5.പാലക് – രണ്ടു കെട്ട്, അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
∙അരി ഉപ്പു ചേർത്ത വെള്ളത്തിൽ വേവിക്കുക.
∙പാത്രത്തിൽ എണ്ണയൊഴിച്ച് മൂന്നാമത്തെ ചേരുവ മൂപ്പിക്കുക.
∙ഇതിൽ സവാള ചേർത്തു ചെറുതായി വാടുമ്പോൾ പാലക് ചേർത്തു നന്നായി ഇളക്കുക.
∙ഇതിൽ അരി വേവിച്ചതു ചേർത്ത് ഇളക്കി വാങ്ങുക.