Thursday 04 August 2022 03:26 PM IST : By സ്വന്തം ലേഖകൻ

തേൻ നെല്ലിക്ക ഇനി ഈസിയായി വീട്ടിൽ തയാറാക്കാം!

then nellikka

തേൻ നെല്ലിക്ക

1.നെല്ലിക്ക – ഒരു കിലോ

2.വെള്ളം – പാകത്തിന്

3.പഞ്ചസാര – ഒരു കിലോ

4.കുരുമുളക് – 10

കറുവാപ്പട്ട – രണ്ടു ചെറിയ കഷണം

ഗ്രാമ്പൂ – മൂന്ന്

വെള്ളം – അരക്കപ്പ്

ശർക്കര – രണ്ടു വലിയ സ്പൂൺ

5.തേൻ – കാൽ കപ്പ് (ആവശ്യമെങ്കിൽ)

പാകം ചെയ്യുന്ന വിധം

∙നെല്ലിക്ക നന്നായി വിളഞ്ഞത് കഴുകി വൃത്തിയാക്കി ഒരു ഫോർക്കു കൊണ്ട് നന്നായി കുത്തി മാറ്റി വയ്ക്കുക.

∙വെള്ളം തിളപ്പിച്ച് അതിലേക്ക് നെല്ലിക്ക ചേർത്തു രണ്ടു മിനിറ്റ് തിളപ്പിച്ചൂറ്റി വയ്ക്കുക.

∙ഒരു പാനിലേക്ക് അരക്കപ്പ് പഞ്ചസാര ചേർത്ത് മുകളിൽ നെല്ലിക്ക നിരത്തുക. ഇതിലേക്ക് ബാക്കി പഞ്ചസാര കൂടി ചേർത്ത് നാലാമത്തെ ചേരുവയും ചേർത്തു തീ കുറച്ചു വച്ച് ഒരു മണിക്കൂർ വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം.

∙പഞ്ചസാര പാനി ഒറ്റനൂൽ പരുവമാകുമ്പോൾ തീ അണച്ച് തണുക്കാൻ വയ്ക്കുക.

∙നന്നായി തണുത്ത ശേഷം തേൻ ചേർത്ത് ഇളക്കി യോജിപ്പിച്ച് ഒരു ദിവസം വച്ചതിനു ശേഷം ഉപയോഗിക്കാം.