Friday 31 July 2020 11:48 AM IST : By സ്വന്തം ലേഖകൻ

തൈരാൽ ഒരു മധുര രസം; തയാറാക്കാം യോഗർട്ട് ഡിസേർട്ട്!

Yogurt dessert

യോഗർട്ട് ഡിസേർട്ട്

1. ഫ്രെഷ് ഫിഗ് - ആറ് അല്ലെങ്കിൽ ഉണങ്ങിയ ഫിഗ്സ് - എട്ട്-പത്ത്

2. തേൻ - രണ്ടു-മൂന്നു വലിയ സ്പൂൺ

3. തൈര് - രണ്ടു വലിയ കപ്പ്

4. പിസ്ത/ബദാം ടോസ്റ്റ് െചയ്തത് - കുറച്ച്

പാകം െചയ്യുന്ന വിധം

∙ഫ്രെഷ് ഫിഗ്സ് ആണ് ഉപയോഗിക്കുന്നതെങ്കിൽ അവ രണ്ടായി മുറിച്ചു മുറിച്ച വശം കമഴ്ത്തി വച്ച് അൽപം വെള്ളം ഒഴിച്ചു വേവിക്കുക. മൃദുവാകുമ്പോൾ മറിച്ചിട്ടു വേവിക്കുക. ഡ്രൈ ഫിഗ്സ് ആണെങ്കിൽ വെള്ളത്തിലിട്ടു വേവിച്ചെടുക്കണം.

∙തേൻ മെല്ലേ ചൂടാക്കുക.

∙തൈരു നന്നായി അടിച്ച ശേഷം വിളമ്പാനുള്ള ബൗളുകളിൽ ഒഴിക്കണം.

∙ഇതിനു മുകളിൽ ഫിഗ്സ് നിരത്തിയ ശേഷം ഏറ്റവും മുകളിൽ തേൻ ഒഴിക്കുക.

∙ പിസ്തയോ ബദാമോ വിതറി അലങ്കരിക്കാം

∙ആവശ്യമെങ്കിൽ ഫിഗ്സ് വയ്ക്കുന്നതിനു മുമ്പ് തൈരിനു മുകളിൽ അൽപം ശർക്കര ഗ്രേറ്റ് െചയ്തതു വിതറാം.