ഇടയ്ക്കിടെ കൊറിക്കുന്നത് അത്ര വലിയ കുഴപ്പമുള്ള കാര്യമൊന്നുമല്ല. പക്ഷേ, കൊറിക്കൽ ബുദ്ധിപരമായിരിക്കണമെന്നു മാത്രം. ഒരു ദിവസം എത്ര തവണ കഴിച്ചു എന്നതിനെക്കാൾ പ്രധാനം എന്തെല്ലാം കഴിച്ചു എന്നതിനാണ്.
സ്നാക്സ് കഴിക്കുന്നത് ഊർജം പകരുമെന്നു മാത്രമല്ല, വിശപ്പു കുറയ്ക്കുകയും ചെയ്യും. ദിവസേന മൂന്നു നേരം വയറു നിറയെ കഴിക്കുന്നതിനെക്കാൾ നല്ലത് നാലോ അഞ്ചോ തവണ light ആയി കഴിക്കുന്നതാണ്.
സ്നാക്സ് എന്നു പറഞ്ഞാൽ...
Fruits – ആപ്പിൾ, പഴം, ഓറഞ്ച് തുടങ്ങിയ ഫ്രെ ഷ് ഫ്രൂട്സും ഉണക്കമുന്തിരി, ഏപ്രിക്കോട്ട്, ഫി ഗ്സ് തുടങ്ങിയ ഡ്രൈ ഫ്രൂട്സും നല്ലതാണ്. എ ന്നാൽ ഫ്രെഷ് ഫ്രൂട്സിൽ ധാരാളം വൈറ്റമിൻ ഉ ണ്ടെന്നു മാത്രമല്ല, പെട്ടെന്ന് ഊർജം നൽകുക യും െചയ്യും.
Nuts & Seeds - നിലക്കടല, പിസ്ത, ബദാം, സൺഫ്ളവർ സീഡ്സ്, മത്തങ്ങ അരി, കടല വ റുത്തത് ഇവയിൽ നിറയെ പ്രോട്ടീനും B, E വൈറ്റമിനുകളും ഉണ്ട്.
Sprouts - മുളപ്പിച്ച വർഗങ്ങൾ മാത്രമായോ, മറ്റു പച്ചക്കറികൾക്കൊപ്പം സാലഡായോ കഴി ക്കാം. നിറയെ വൈറ്റമിൻസ് സ്വന്തമാക്കാം.
വീട്ടിലുണ്ടാക്കുന്ന വിഭവങ്ങൾ – അവൽ, ഉ പ്പുമാവ്, ഇഡ്ഡലി തുടങ്ങി വറുത്തെടുക്കാത്ത വിഭവങ്ങൾ ധാരാളം ഊർജം പകരും. ചട്നി, പച്ചക്കറികൾ വേവിച്ചത്, തക്കാളി, വെള്ളരിക്ക, ചീസ് എന്നിവയിൽ ഏതെങ്കിലും േചരു വകൾ നിറച്ച സാൻവിച്ച് ആരോഗ്യപ്രദവും തയാറാക്കാന‍്‍ എളുപ്പവുമുള്ള സ്നാക്സ് ആണ്.
Popcorn - അങ്ങനെ തന്നെയോ മസാല വിതറിയോ കഴിക്കാം.
അൽപം മധുരവും ആകാം. ഒരു cookie or icecream, dessert ആയോ നാലുമണിക്കോ കഴിച്ചതു കൊണ്ടു കുഴപ്പമില്ല. പ്രധാനഭക്ഷണത്തിനു പകരം ഇവ ധാരാളം കഴിക്കുന്നതാണ് കുഴപ്പം.
Munch a Lunch
ലഞ്ച് വീട്ടിൽ നിന്നു പൊതിഞ്ഞെടുക്കുന്നത് ശീലമാക്കുക. കന്റീനിൽ നിന്നോ ഹോട്ടലുകളിൽ നിന്നോ കഴിക്കുന്നതിനെക്കാൾ ആരോഗ്യപ്രദമാണ്. സമയം, പണം, കാലറി എന്നിവ ലാഭി ക്കാം. തിരഞ്ഞെടുത്ത ലഞ്ച് ബോക്സ് വിഭവങ്ങ ൾ പോഷകപ്രദമാണ്. ഓഫീസിലേക്കും കോളജിലേക്കുമുള്ള ഓട്ടത്തിനിടയിൽ ലഞ്ച് ഒരുക്കാനുള്ള സമയമില്ലെന്നാണോ.. ഇതാ കുറച്ചു ടിപ്സ്.
∙ തലേന്നു കിടക്കുന്നതിനു മുമ്പ് ലഞ്ച് തയാറാക്കി പാത്രത്തിലാക്കി ഫ്രിഡ്ജിൽ വയ്ക്കുക. തണുപ്പിച്ച ഭക്ഷണം കൂടുതൽ നേരം ഫ്രെഷ് ആയിരിക്കും.
∙ ഡിന്നർ പിറ്റേദിവസത്തെ ലഞ്ച് ആയി രൂപം മാറ്റിയെടുക്കാം. ചപ്പാത്തി കഷണങ്ങളാക്കി പച്ചക്കറികൾക്കോ ഇറച്ചിക്കോ ഒപ്പം വഴറ്റി ഉ പയോഗിക്കാം. ചപ്പാത്തിക്കുള്ളിൽ ഇവ പൊ തിഞ്ഞെടുക്കാം. ചോറ് ലൈം റൈസോ വെജിറ്റബിൾ പുലാവോ ആയി മാറ്റാം.
∙ സമയം കിട്ടുമ്പോൾ പലതരത്തിലുള്ള ലഞ്ച് പായ്ക്കറ്റുകൾ ഉണ്ടാക്കി ഫ്രീസറിൽ വയ്ക്കുക. തലേന്നു രാത്രി ഇവ ഫ്രിഡ്ജിലേക്കു മാറ്റി പിറ്റേന്നു ലഞ്ചിനു കൊണ്ടുപോകാം.
∙ ഫ്രൂട്ട് ജ്യൂസുകൾ തയാറാക്കി ചെറിയ പായ്ക്കറ്റുകളിലാക്കി ഫ്രീസറിൽ വയ്ക്കുക. രാവിലെ ഒരു പായ്ക്കറ്റ് എടുത്തു വച്ചാൽ ഉച്ചയാകുമ്പോഴേക്കും ഫ്രെഷ് ജ്യൂസ് റെഡി.
∙ െഫ്രഷ് ഫ്രൂട്സ്, കട്ടത്തൈര്, മിക്സഡ് ഡ്രൈ ഫ്രൂട്സ് എന്നിവ ഡിസേർട്ട് ആയും കരുതാം.