കുഞ്ഞുവാവയ്ക്കു ഭക്ഷണം നൽകുന്നതു അമ്മമാർക്ക് എന്നും tension തന്നെ. മുലപ്പാലിനൊപ്പം മറ്റു ഭക്ഷണം നൽകുന്നത് കുട്ടിയുടെ പോഷക ആവശ്യങ്ങൾക്ക് അത്യാവശ്യമാണെന്നു മാത്രമല്ല, കുടുംബത്തിലെ ഭക്ഷണരീതിയുമായി കുട്ടിയെ പൊരുത്തപ്പെടാൻ സഹായിക്കുകയും ചെയ്യും. ചെറുപ്രായത്തിൽ വളർത്തിയെടുക്കുന്ന നല്ല ഭക്ഷണശീലങ്ങൾ ജീവിതം മുഴുവൻ കുട്ടി പാലിക്കും.
വളർച്ചയുടെ തുടക്കത്തിൽ കുട്ടികൾക്ക് ഏറ്റവും ആവശ്യം iron ആണ്. പയർവർഗങ്ങൾ, പച്ചക്കറികൾ, മുട്ടമഞ്ഞ എന്നിവയിൽ ധാരാളം iron ഉണ്ട്. പാലിലും പാലുൽപന്നങ്ങളിലും അടങ്ങിയിരിക്കുന്ന കാൽസ്യവും കുഞ്ഞിന് ഏറെ ആവശ്യമാണ്. Zinc, magnesium, മറ്റു വൈറ്റമിനുകൾ എന്നിവയും കുട്ടിക്ക് അത്യാവശ്യം തന്നെ. ന ട്സ്, പഴങ്ങൾ, പച്ചക്കറികൾ, മീൻ, ഇറച്ചി തുടങ്ങിയ ചേരുവകളിൽ നിന്ന് ഇവയെല്ലാം കുട്ടിക്കു ലഭിക്കും.
ഗ്യാസുണ്ടാക്കുന്ന വിഭവങ്ങളായ കോളിഫ്ളവർ, ബീറ്റ്റൂട്ട് തുടങ്ങിയ ചേരുവകൾ ഒഴിവാക്കുക. ഫ്രൂട്ട് ജ്യൂസ് നൽകുന്നതിനു പകരം പഴങ്ങൾ വേവിച്ചോ മിക്സിയിൽ അടിച്ചോ കൊടുക്കുന്നതാണ് ഉത്തമം. പഞ്ചസാര ഒഴിവാക്കാം. ഉപ്പ് അൽപം ആകാം.
പുതുമയോടെ ഭക്ഷണം
ഏതു പുതിയ ഭക്ഷണം കുട്ടിക്കു കൊടുക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കുക.
∙ ഒരു സമയം ഒരു പുതിയ ഭക്ഷണം മാത്രം കുഞ്ഞിനു കൊടുക്കുക.
∙ കുട്ടിയുടെ പ്രായം അനുസരിച്ചു വേണം ഭക്ഷണത്തിന്റെ കട്ടി നിശ്ചയിക്കാൻ. ആറു മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കു ദ്രാവകരൂപത്തിലുള്ള ഭക്ഷണം കൊടുക്കുക. പ്രായം കൂടുന്നതനുസരിച്ചു ഭക്ഷണത്തിന്റെ കട്ടി കൂട്ടാം.
∙ ആദ്യത്തെ തവണ അൽപം മാത്രം കൊടുക്കുക. ഇഷ്ടമാകുന്നതനുസരിച്ച് അളവു കൂട്ടിക്കൊണ്ടു വരാം.
∙ നിർബന്ധിച്ചു കഴിപ്പിക്കരുത്. ഒരു ഭക്ഷണം ആദ്യം കഴിക്കുമ്പോൾ ഇഷ്ടക്കേടു കാണിച്ചാൽ അതു നിർത്തിയ ശേഷം ഒരാഴ്ച കഴിഞ്ഞു വീണ്ടും നൽകുക. എന്നിട്ടും താൽപര്യമില്ലെങ്കിൽ പിന്നീട് നിർബന്ധിക്കേണ്ട. പകരം മ റ്റെന്തെങ്കിലും കൊടുക്കാം.
∙ മുട്ട ആദ്യം കൊടുക്കുമ്പോൾ വാട്ടിക്കൊടുക്കുക. ഒരു വയസ്സു വ രെ മുട്ട മഞ്ഞ മാത്രം കൊടുത്താൽ മതി. മുട്ടവെള്ള അലർജി ഉണ്ടാക്കിയേക്കാം.
∙ മസാല ചേർന്ന ഭക്ഷണവും വറുത്ത ഭക്ഷണവും അധികം മധുരമുള്ളതും ഒഴിവാക്കുക.
∙ കുട്ടിക്കു മടുത്തു പോകാത്ത വിധത്തില്‍ പുതുമകളോടെ ഭക്ഷണം നൽകുക. ഇന്നു രാവിലെ നൽകുന്നതു നാളെ ഉച്ചയ്ക്കോ രാത്രിയിലോ കൊടുക്കാം. അങ്ങനെ സമയം മാറ്റിക്കൊടുക്കുന്നതും ഗുണം ചെയ്യും.
∙ കുട്ടികളുടെ മുമ്പിൽ വച്ച് മാതാപിതാക്കൾ ഒരു ഭക്ഷണത്തോടും അനിഷ്ടം കാണിക്കരുത്.
∙ കുട്ടിക്കു വേണ്ടി പ്രത്യേകം ഭക്ഷണം ഉണ്ടാക്കേണ്ട. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മസാല ചേർക്കും മുമ്പ് അൽപം മാറ്റിവച്ചാൽ മതി.
∙ തനിയെ കഴിക്കാൻ പ്രായമാകുമ്പോൾ കുട്ടിക്കു തൂവിപ്പോകാത്ത വിധത്തിലുള്ള ഭക്ഷണം വിളമ്പാൻ ശ്രദ്ധിക്കുക. കൈയിൽ പിടിച്ചു കഴിക്കാവുന്ന വിധത്തിലുള്ള കാരറ്റ് സ്റ്റിക്, ചപ്പാത്തി റോൾ തുടങ്ങിയ ഭക്ഷണം പരീക്ഷിക്കാം.
∙ എല്ലാ കുട്ടികളും വ്യത്യസ്തരാണ്. ഒരു കുട്ടിക്ക് ഇഷ്ടമുള്ള ഭക്ഷണം മറ്റൊരു കുട്ടിക്ക് ഒട്ടും ഇഷ്ടമായെന്നു വരില്ല. വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുക.
∙ പുതുമയേറിയ ഒരു കുറുക്കു തയാറാക്കിയാലോ.. രണ്ടു െചറിയ സ്പൂൺ നെയ്യ് ചൂടാക്കി മൂന്നു െചറിയ സ്പൂൺ റവ ചേർത്ത് ഒരു മിനിറ്റ് വറുക്കുക. ഇതിലേക്ക് അരക്കപ്പ് പാൽ ചേർത്തിളക്കി കുറുകിത്തുടങ്ങുമ്പോൾ വാങ്ങി രണ്ടു െചറുപഴം ഉടച്ചതു ചേർത്തിളക്കുക.
ഒരു നുള്ള് ഏലയ്ക്കാപ്പൊടിയും േചർക്കുക. കുട്ടിക്കു കടിച്ചു തിന്നാൻ പാകത്തിൽ ഒരു പഴം പൊടിയായി അരിഞ്ഞിടുകയും ചെയ്യുക. ഇതൊരു പരീക്ഷണം മാത്രം. ഇത്തരത്തിൽ പല തരം ചേരുവകൾ യോജിപ്പിച്ചു കുഞ്ഞിനുള്ള ഭക്ഷണം തയാറാക്കുക.