20 കിലോ ബീഫ് കൊണ്ട് രുചികരമായ മിക്സ്ചർ; ഭക്ഷണപ്രേമികളെ കൊതിപ്പിച്ച് ഫിറോസ് ചുട്ടിപ്പാറ, വിഡിയോ
Mail This Article
നല്ല ചൂടു ചായക്കൊപ്പം കൊറിക്കാന്‍ സ്വല്‍പം എരിവുള്ള മിക്സ്ചര്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ സാധാരണ മിക്സ്ചറിനു പകരം ഒരു വെറൈറ്റി മിക്സ്ചര്‍ ആയാലോ? യൂട്യൂബ് കുക്കറി വിഡിയോകളിലൂടെ ശ്രദ്ധേയനായ ഫിറോസ് ചുട്ടിപ്പാറയാണ് ബീഫ് കൊണ്ട് മിക്സ്ചർ ഉണ്ടാക്കി ഭക്ഷണപ്രേമികളെ ഞെട്ടിച്ചിരിക്കുന്നത്.
പാമ്പ് മുതൽ ഒട്ടകപ്പക്ഷിയെ വരെ ഗ്രിൽ ചെയ്യുന്ന വിഡിയോകൾ കാണിച്ച് ആരാധകരെ ഞെട്ടിച്ച ഫിറോസ് ഇത്തവണ ബീഫ് മിക്സ്ചറാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉള്ളി, വെളുത്തുള്ളി, കടലയടക്കം ചേരുവകളുടെ കൂട്ടെല്ലാം ഫിറോസ് ചുട്ടിപ്പാറ പറയുന്നുണ്ട്.
20 കിലോ ബീഫ് ഉപയോഗിച്ച് ഉണ്ടാക്കിയ മിക്സ്ചറിന് ചിലവ് കൂടുതലാണെന്നും കടലയും മറ്റ് ചേരുവകള്‍ വരുമ്പോള്‍ വലിയ ചിലവാണെന്നും ചുട്ടിപ്പാറ പറയുന്നു.