‘കേക്കിന് കൂടുതൽ രുചി കിട്ടാൻ വെണ്ണ’; ബേക്കിങ് ഗംഭീരമാക്കാന്‍ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം, ടിപ്സ് Cake baking tips
Mail This Article
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
∙ കപ്പിലെ അളവ് തൂക്കത്തിലേക്കു മാറ്റി ചേരുവ എടുക്കുന്നുണ്ടെങ്കിൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചേരുവകളുടെ അളവ് തൂക്കത്തിലേക്ക് മാറുന്നതിനനുസരിച്ച് വ്യത്യാസം വരും. ഒരു കപ്പ് പഞ്ചസാര 200 ഗ്രാം തൂക്കം വരും. എന്നാൽ പൊടിച്ച പഞ്ചസാര 120 ഗ്രാമേയുള്ളൂ. ഒരു കപ്പ് മൈദ 130 ഗ്രാമാണ്. ഒരു കപ്പ് കൊക്കോ പൗഡർ 82 ഗ്രാം തൂക്കമേ കാണൂ.
∙ കേക്ക് കൂടുതൽ മോയിസ്റ്റ് ആകാൻ എണ്ണയാണ് നല്ലത്. കൂടുതൽ രുചി കിട്ടാൻ വെണ്ണയും. കനോള, സൺഫ്ലവർ എന്നീ വെജിറ്റബിൾ ഓയിലുകളാണ് കേക്ക് തയാറാക്കാൻ ബെസ്റ്റ് ചോയ്സ്.
∙ ചോക്‌ലെറ്റ് ചിപ്സ്, പഴക്കഷണങ്ങള്‍ എന്നിവ കേക്കിൽ ചേർക്കും മുൻപ് അൽപം മൈദപ്പൊടിയിൽ പൊതിഞ്ഞെടുക്കണം. അല്ലെങ്കിൽ ഇവ ടിന്നിന്റെ താഴെ വന്നുചേരും.
∙ കേക്ക് ടിന്നിന്റെ പകുതി വരെയേ കേക്ക് മിശ്രിതം ഒഴിക്കാവൂ. അല്ലെങ്കിൽ കേക്കിനു പൊട്ടൽ വീഴാൻ സാധ്യതയുണ്ട്.
∙ പാചകക്കുറിപ്പിൽ ബേക്ക് ചെയ്യേണ്ട സമയം പറഞ്ഞിട്ടുണ്ടാകുമെങ്കിലും അവ്ൻ സെറ്റിങ് അനുസരിച്ചു വ്യത്യാസമുണ്ടാകാം. ഓരോ 15 മിനിറ്റ് കൂടുമ്പോഴും കേക്ക് പാകമായോ എന്നു നോക്കുക. ഇതറിയാൻ ടിന്നിന്റെ വശങ്ങളിൽ നിന്നു കേക്ക് വിട്ടു വരുന്നുണ്ടോ എന്നു നോക്കിയാൽ മതി.