Thursday 04 February 2021 12:51 PM IST : By Vanitha Pachakam

നാലുമണി ചായയ്ക്കൊപ്പം രുചിയൂറും അച്ചപ്പം!

achappam

അച്ചപ്പം

1.അരിപ്പൊടി - അരക്കിലോ

2.തേങ്ങാപ്പാൽ - രണ്ടു കപ്പ്

3.പഞ്ചസാര- രണ്ടു ചെറിയ സ്പൂൺ

4.എള്ള് - രണ്ടു ചെറിയ സ്പൂൺ

5.ജീരകം - ഒരു ചെറിയ സ്പൂൺ

6.ഉപ്പ് – പാകത്തിന്

7.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

∙ അരക്കിലോ അരിപ്പൊടിയിൽ രണ്ടു കപ്പ് തേങ്ങാപ്പാൽ അൽപാൽപമായി ചേർത്തു കുഴച്ചു മയമുള്ള മാവു തയാറാക്കുക.

∙ ഇതിലേക്കു രണ്ടു ചെറിയ സ്പൂൺ പഞ്ചസാര, രണ്ടു ചെറിയ സ്പൂൺ എള്ള്, ഒരു ചെറിയ സ്പൂൺ ജീരകം, പാകത്തിനുപ്പ് എന്നിവയും ചേർത്തിളക്കി വയ്ക്കുക.

∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയ ശേഷം അച്ചപ്പത്തിന്റെ അച്ച് എണ്ണയിൽ മുക്കിപ്പിടിക്കുക. അച്ച് നന്നായി ചൂടായശേഷം തയാറാക്കിയ മാവിൽ മുക്കുക. അച്ചിന്റെ മുക്കാൽ ഭാഗം വരെ മാത്രമേ മാവിൽ മുക്കാൻ പാടുള്ളൂ.

∙ ഇനി മാവിൽ മുക്കിയ അച്ച് നേരെ തിളച്ച എണ്ണയിൽ മുക്കുക. അച്ചപ്പം മൂപ്പാകുമ്പോൾ അച്ചിൽ നിന്നു തനിയെ വിട്ടു പോരും. ഇല്ലെങ്കിൽ അച്ചിൽ മെല്ലേ ഒന്നു തട്ടിയാൽ മതി.

∙ അച്ചപ്പം മറിച്ചിട്ടു മൂപ്പിച്ചു കോരുക.

∙ അച്ചപ്പത്തിന്റെ മാവിൽ പഞ്ചസാര അധികമായാൽ അച്ചപ്പം അച്ചിൽ നിന്നു വിട്ടു പോരില്ല.