Monday 15 November 2021 03:06 PM IST : By സ്വന്തം ലേഖകൻ

വീക്കെൻഡുകൾ ആഘോഷമാക്കാൻ ബീഫ് ബിരിയാണി, ഈസി റെസിപ്പി!

beefbiriya

ബീഫ് ബിരിയാണി

1.ബിരിയാണി അരി – മൂന്നരക്കപ്പ്

2.നെയ്യ് – അരക്കപ്പ്

3.കറുവാപ്പട്ട – ഒരു കഷണം

ഗ്രാമ്പൂ – ആറ്

ഏലയ്ക്ക – ആറ്

4.ഉപ്പ് – പാകത്തിന്

5.ചൂടുവെള്ളം – ഏഴു കപ്പ്

ബീഫ് മസാലയ്ക്ക്

6.ബീഫ് – ഒരു കിലോ, രണ്ടിഞ്ചു വലുപ്പത്തിൽ കഷണങ്ങളാക്കിയത്

7.എണ്ണ – അരക്കപ്പ്

8.ഇ‍ഞ്ചി–വെളുത്തുള്ളി അരച്ചത് – നാലു വലിയ സ്പൂൺ

9.സവാള – രണ്ടു വലുത്, കനം കുറച്ചരിഞ്ഞത്

പച്ചമുളക് – 10, പിളർന്നത്

തക്കാളി – രണ്ട്, മുറിച്ചത്

10.മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

11.മല്ലിയില – 100 ഗ്രാം, അരിഞ്ഞത്

പുതിനയില – 50 ഗ്രാം, അരിഞ്ഞത്

തൈര് – കാൽ കപ്പ്

ഉപ്പ് – പാകത്തിന്

സെറ്റ് ചെയ്യാൻ

12.നെയ്യ് – കുറച്ച്

13.ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

സവാള – രണ്ടു ചെറുത്, അരിഞ്ഞു വറുത്തത്

പാകം ചെയ്യുന്ന വിധം

∙അരി കഴുകി വാരി വെള്ളം വാലാൻ വയ്ക്കുക.

∙നെയ്യ് ചൂടാക്കി മൂന്നാമത്തെ ചേരുവ പൊട്ടിച്ചശേഷം അരി ചേർത്ത് അഞ്ചു മിനിറ്റ് ഇളക്കി വറുക്കുക.

∙ഇതിലേക്ക് ഉപ്പും ചൂടുവെള്ളവും ചേർത്തു തിളയ്ക്കുമ്പോൾ പാത്രം അടച്ചു വച്ചു ചെറുതീയിൽ വേവിച്ചു വെള്ളം വറ്റിച്ചെടുക്കുക.

∙ബീഫ് തയറാക്കാൻ കുക്കറിൽ എണ്ണ ചൂടാക്കി ഇഞ്ചി–വെളുത്തുള്ളി അരച്ചതു ചേർത്തു മൂപ്പിക്കുക.

∙ഇതിലേക്ക് ഒമ്പതാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റുക.

∙സവാള വഴന്നശേഷം പത്താമത്തെ ചേരുവ ചേർത്തിളക്കി മൂത്തമണം വരുമ്പോൾ പതിനൊന്നാമത്തെ ചേരുവയും ചേർത്തു കുറച്ചു സമയം വഴറ്റുക.

∙ഇതിലേക്ക് ബീഫ് ചേർത്തിളക്കി പാകത്തിനു വെള്ളവും ചേർത്തു കുക്കർ അടച്ചു വേവിക്കുക.

∙പാകമായശേഷം കുക്കർ തുറന്നു വെള്ളം അധികമുണ്ടെങ്കിൽ വറ്റിച്ചു വരട്ടിയെടുക്കണം.

∙ഇനി സെറ്റ് ചെയ്യാൻ, ഒരു വലിയ പാത്രത്തിൽ നെയ്യ് പുരട്ടി പകുതി ഇറച്ചിക്കൂട്ടു നിരത്തുക. ഇതിനു മുകളിൽ ചോറിന്റെ പകുതിയും നിരത്തുക. ഇതിനു മുകളിൽ പതിമൂന്നാമത്തെ ചേരുവയുടെ പകുതിയും വിതറിയശേഷം വീണ്ടും ഇറച്ചിയും ചോറും ഒന്നിടവിട്ടു നിരത്തുക.

∙ഏറ്റവും മുകളിൽ ബാക്കിയുള്ള ഗരംമസാല–സവാള മിശ്രിതം വിതറി പാത്രം അടച്ചു ചെറുതീയിൽ വച്ച് അഞ്ചു മിനിറ്റ് ചൂടാക്കിയെടുക്കുക.