Tuesday 27 June 2023 03:33 PM IST : By Vanitha Pachakam

ഗുണസമ്പുഷ്ടം ഈ കടച്ചക്ക തേങ്ങാപ്പാൽ വറ്റിച്ചത്; ഈസി റെസിപ്പി!

Kadachakka Stew

കടച്ചക്ക തേങ്ങാപ്പാൽ വറ്റിച്ചത്

1. കടച്ചക്ക - മുക്കാൽ കിലോ

2. തേങ്ങ - ഒന്ന്, ചുരണ്ടിപ്പിഴിഞ്ഞെടുത്ത

ഒന്നും രണ്ടും പാൽ - ഒാരോ കപ്പ് വീതം

3. ഉപ്പ് - പാകത്തിന്

4. വെളിച്ചെണ്ണ - ഒരു വലിയ സ്പൂണ്‍

5. കടുക് - ഒരു െചറിയ സ്പൂൺ

6. ചുവന്നുള്ളി അരിഞ്ഞത് - രണ്ടു െചറിയ സ്പൂൺ

വറ്റൽമുളക് - നാല്, രണ്ടായി മുറിച്ചത്

കറിവേപ്പില - ഒരു തണ്ട്

ചമ്മന്തിക്ക്

7. വെളിച്ചെണ്ണ - മൂന്നു വലിയ സ്പൂൺ

8. വറ്റൽമുളക് - 15

9. ചുവന്നുള്ളി - ഒരു കപ്പ്

വാളൻപുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ

ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

∙കടച്ചക്ക തൊലി െചത്തി കഷണങ്ങളാക്കി രണ്ടാം പാലും ഉപ്പും േചർത്തു വേവിക്കുക.

∙ വെന്തു തുടങ്ങുമ്പോൾ ഒന്നാം പാൽ േചർ‌ത്തു വറ്റിച്ചെടുക്കണം. ഉണങ്ങിപ്പോകരുത്.

∙വെളിച്ചെണ്ണ ചൂടാക്കി കടുകു താളിച്ച ശേഷം ആറാമത്തെ േചരുവ േചർത്തു മൂപ്പിച്ചതു കടച്ചക്കയുടെ മുകളിൽ ഒഴിച്ചിളക്കി മുളകു ചുട്ട ചമ്മന്തിക്കൊപ്പം വിളമ്പാം.

∙ചമ്മന്തി തയാറാക്കാൻ വെളിച്ചെണ്ണ ചൂടാക്കി വറ്റൽമുളതു ചേർത്തു വറുത്തു കോരുക.

∙വറുത്ത വറ്റൽമുളകും ചുവന്നുള്ളിയും പുളിയും ഉപ്പും േചർത്തു നന്നായി ചതച്ചു വറുത്തു വച്ചിരിക്കുന്ന വെളിച്ചെണ്ണയും േചർത്തു നന്നായി യോജിപ്പിക്കുക.