ചിക്കൻ ഫ്രൈ റോസ്‌റ്റ്
1.ചിക്കൻ – ഒരു കിലോ
2.ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഗരംമസാലപൊടി – ഒരു വലിയ സ്പൂൺ
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
3.എണ്ണ – വറുക്കാൻ ആവശ്യത്തിന്
4.പെരുംജീരകം – ഒരു ചെറിയ സ്പൂൺ
5.ചുവന്നുള്ളി – അരക്കിലോ, ചതച്ചത്
പച്ചമുളക് – മൂന്ന്, നീളത്തിൽ അരിഞ്ഞത്
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
6.മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ
7.ടുമാറ്റോ സോസ് – മൂന്നു വലിയ സ്പൂൺ
8.തേങ്ങാപ്പാൽ – ഒരു കപ്പ്
9.മല്ലിയില പൊടിയായി അരിഞ്ഞത് – കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ ചെറിയ കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് അരമണിക്കൂർ വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി ചിക്കൻ കഷണങ്ങൾ വറുത്തു മാറ്റി വയ്ക്കുക.
∙ഇതേ എണ്ണയിൽ നിന്നും മൂന്നു വലിയ സ്പൂൺ എണ്ണ ചൂടാക്കി പെരുംജീരകം പൊട്ടിക്കുക.
∙അഞ്ചാമത്തെ ചേരുവ വഴറ്റി ചുവന്നുള്ളി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ പൊടികൾ ചേർത്തു വഴറ്റണം.
∙ടുമാറ്റോ സോസും ചേർത്തു വഴറ്റി വറുത്തു വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർത്ത് അഞ്ചു മിനിറ്റു വഴറ്റണം.
∙തേങ്ങാപ്പാൽ ചേർത്തു വഴറ്റി വറ്റി വരുമ്പോൾ മല്ലിയില ചേർത്തിളക്കി വാങ്ങാം.