ചുരയ്ക്ക പരിപ്പുകറി
1.പരിപ്പ് – അരക്കപ്പ്
2.ചുരയ്ക്ക ചെറഇയ കഷണങ്ങളാക്കിയത് – ഒരു കപ്പ്
3.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4.തേങ്ങ – അര മുറി, ചുരണ്ടിയത്
ചുവന്നുള്ളി – നാല്
വെളുത്തുള്ളി – മൂന്ന് അല്ലി
പച്ചമുളക് – മൂന്ന്
കറിവേപ്പില – നാലിതൾ
ജീരകം – അര ചെറിയ സ്പൂൺ
5.കറിവേപ്പില – ഒരു തണ്ട്
6.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
7.കടുക് – അര ചെറിയ സ്പൂൺ
ചുവന്നുള്ളി – മൂന്ന്, അരിഞ്ഞത്
കറിവേപ്പില – രണ്ടു തണ്ട്
വറ്റൽമുളക് – രണ്ട്
പാകം ചെയ്യുന്ന വിധം
∙പരിപ്പ് വേവിച്ചുടയ്ക്കുക.
∙ചുരയ്ക്ക കഷണങ്ങളാക്കിയത് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വേവിക്കണം. വെന്തശേഷം പരിപ്പ് ഉടച്ചതും ചേർത്തിളക്കുക.
∙നാലാമത്തെ ചേരുവ തരുതരുപ്പായി അരച്ചു കറിയിൽ ചേർത്ത് ഒരു തണ്ടു കറിവേപ്പിലയും ചേർത്തു തിളച്ചു തുടങ്ങുമ്പോൾ വാങ്ങി വയ്ക്കുക.
∙വെളിച്ചെണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർക്കുക.