Wednesday 11 November 2020 01:05 PM IST

ലേയ്സി പാലപ്പം തയാറാക്കാം ഈസിയായി!

Liz Emmanuel

Sub Editor

paal

പാലപ്പം

1.അരിപ്പൊടി – കാൽ കപ്പ്

വെള്ളം – മൂന്നു കപ്പ്

2.അരിപ്പൊടി – ഒന്നരക്കപ്പ്

പഞ്ചസാര – മൂന്നു വലിയ സ്പൂൺ

ഇൻസ്റ്റന്റ് യീസ്‌റ്റ് – ഒരു ചെറിയ സ്പൂൺ

3.കട്ടിത്തേങ്ങാപ്പാൽ – രണ്ടരക്കപ്പ്

4.ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

  • അപ്പത്തിനുള്ള കപ്പി കാച്ചാൻ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അടുപ്പിൽ വച്ചു കുറുക്കുക. തിളയ്ക്കാൻ തുടങ്ങുമ്പോൾ വാങ്ങി ചൂടാറാൻ വയ്ക്കണം.

  • ഒരു വലിയ പാത്രത്തിൽ രണ്ടാമത്തെ ചേരുവ യോജിപ്പിക്കുക. ഇതിലേക്കു ചെറുചൂടുള്ള കപ്പിയും കട്ടിത്തേങ്ങാപ്പാലും ചേർത്തു കട്ടകെട്ടാതെ ഇളക്കി യോജിപ്പിച്ചശേഷം എട്ടു മണിക്കൂർ അനക്കാതെ വയ്ക്കണം.

  • പിന്നീട് പാകത്തിന് ഉപ്പും ചേർത്തിളക്കി മാവ് അപ്പച്ചട്ടിയിൽ കോരിയൊഴിച്ചു ചുറ്റിച്ച് അപ്പം ചുട്ടെടുക്കുക.

  • അപ്പത്തിനു കൂടുതൽ മധുരം വേണമെന്നുള്ളവർക്ക് കൂടുതൽ പഞ്ചസാര ചേർക്കാം.