Monday 26 July 2021 03:10 PM IST : By Ammu Mathew

തൊട്ടുകൂട്ടാൻ സ്വാദേറും മീൻ അച്ചാർ, തയാറാക്കാം ഈസിയായി!

fish

മീൻ അച്ചാർ

1.മീൻ – 450 ഗ്രാം

2.മഞ്ഞൾപ്പൊടി – ഒരു നുള്ള്

ഉപ്പ് – പാകത്തിന്

3.എള്ളെണ്ണ – പാകത്തിന്

4.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

വറ്റൽമുളക് – 50 ഗ്രാം, അരി കളഞ്ഞത്

ജീരകം – ഒരു വലിയ സ്പൂൺ

കുരുവില്ലാത്ത ഉണക്കമുന്തിരി – 110 ഗ്രാം

കസ്കസ് മെല്ലേ വറുത്തത് – രണ്ടു വലിയ സ്പൂൺ

5.വിനാഗിരി – പാകത്തിന്

6.വെളുത്തുള്ളി – രണ്ടു കുടം

7.ഇഞ്ചി – ആറിഞ്ച് കഷണം

8.പച്ചമുളക് – 20 ഗ്രാം, വട്ടത്തിലരിഞ്ഞത്

9.വാളൻപുളി – ഒരു നാരങ്ങാ വലുപ്പം

10.പഞ്ചസാര – ഒരു വലിയ സ്പൂൺ

11.കടുക്പരിപ്പ് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙മീനിൽ മഞ്ഞൾപ്പൊടിയും ഉപ്പും പുരട്ടി ഇളം ബ്രൗൺനിറത്തിൽ കരുകരുപ്പായി വറുത്തു മാറ്റി വയ്ക്കുക.

∙നാലാമത്തെ ചേരുവ വിനാഗിരി ചേർത്തു വെവ്വേറെ അരച്ചു വയ്ക്കണം.

∙വെളുത്തുള്ളി തൊലി കളഞ്ഞു പകുതി ചതയ്ക്കുക. ബാക്കി പൊടിയായി അരിയണം. ഇഞ്ചിയുടെ പകുതി പൊടിയായി അരിഞ്ഞ ശേഷം ബാക്കി ചതച്ചു വയ്ക്കണം.

∙മൺചട്ടിയിൽ എണ്ണ ചൂടാക്കി അരപ്പും ചതച്ചു വച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു തടി സ്പൂൺ കൊണ്ടു വഴറ്റുക.

∙ഇതിലേക്കു വാളൻപുളി വിനാഗിരി ചേർത്തു പിഴിഞ്ഞതും ഉപ്പും പഞ്ചസാരയും ചേർത്തു തിളപ്പിക്കണം.

∙അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കടുക്പരിപ്പും ചേർത്തു ചെറുതീയിൽ 10 മിനിറ്റ് വയ്ക്കുക.

∙അടുപ്പിൽ നിന്നു വാങ്ങി ചൂടാറിയ ശേഷം മീൻ കഷണങ്ങൾ ചേർത്തിളക്കുക.