ADVERTISEMENT

ഇലുമ്പിക്ക അച്ചാർ

1.നല്ലെണ്ണ – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

കടുക് – ഒരു ചെറിയ സ്പൂൺ

‌ ഉലുവ – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

2.ഇഞ്ചി–വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

ADVERTISEMENT

വറ്റൽമുളക് ചതച്ചത് – രണ്ടു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കാശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മുളകുപൊടി – ഒരു ചെറിയ സ്പൂൺ

3.വിനാഗിരി – അരക്കപ്പ്

വെള്ളം – അരക്കപ്പ്

4.ഇലുമ്പിക്ക – രണ്ടു കപ്പ്

5.ഉപ്പ് – ആവശ്യത്തിന്

പഞ്ചസാര – ഒരു വലിയ സ്പൂൺ

കായം – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

എണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിക്കുക. ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്തു വഴറ്റുക.

ശേഷം മൂന്നാമത്തെ ചേരുവ ചേർത്തു തിളപ്പിക്കുക.

ഇതിലേക്കു ഇലുമ്പിക്ക ചേർത്ത് ഇളക്കി യോജിപ്പിക്കുക.

അഞ്ചാമത്തെ ചേരുവയും ചേർത്ത് രണ്ടു മ‌ിനിറ്റ് മൂടിവച്ചു വേവിച്ചു വാങ്ങാം.

ADVERTISEMENT