Wednesday 29 July 2020 12:06 PM IST : By സ്വന്തം ലേഖകൻ

അഞ്ചു മിനിറ്റിൽ ഒരു തനി നാടൻ വിഭവം; കടച്ചക്ക ഉലർത്ത്!

Kadachakka ularthu

കടച്ചക്ക ഉലർത്ത്

1. കടച്ചക്ക - അരക്കിലോ

2. ഉപ്പ് - പാകത്തിന്

മഞ്ഞൾപ്പൊടി - അര െചറിയ സ്പൂൺ

3. വറ്റൽമുളക് - 10, അരി കളഞ്ഞത്

ചുവന്നുള്ളി - ഒരു കപ്പ്

കറിവേപ്പില - ഒരു തണ്ട്

4. വെളിച്ചെണ്ണ - രണ്ടു വലിയ സ്പൂൺ

5. കടുക് - ഒരു െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙കടച്ചക്ക തൊലി ചെത്തി നീളത്തിൽ ചെറിയ കഷണങ്ങളാക്കിയ ശേഷം ഉപ്പും മഞ്ഞൾപ്പൊടിയും േചർത്തു വേവിച്ചു വെള്ളം ഊറ്റിക്കളയണം.

∙മൂന്നാമത്തെ േചരുവ ചതച്ചു വയ്ക്കുക.

∙ഒരു പാനിൽ‌ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ചതച്ചു വച്ചിരിക്കുന്ന കൂട്ടു ചേർത്തു വഴറ്റുക.

∙ഇതിലേക്കു കടച്ചക്ക അരിഞ്ഞതു േചർത്ത് ഉലർത്തിയെടുക്കുക.