Friday 01 September 2023 04:40 PM IST : By Vanitha Pachakam

ചോളം തേങ്ങാപ്പാൽ സോസ്; ചോറിനൊപ്പം വെറൈറ്റി റെസിപ്പി!

sauce

ചോളം തേങ്ങാപ്പാൽ സോസ്

1. നെയ്യ് - ഒരു വലിയ സ്പൂൺ

2. കായംപൊടി - ഒരു നുള്ള്

കടുക് - അര െചറിയ സ്പൂൺ

3. പച്ചമുളക് - ഒന്ന്, രണ്ടായി പിളർന്ന് അരി കളഞ്ഞത്

ഇഞ്ചി ചതച്ചത് - അര െചറിയ സ്പൂൺ

കോൺ(ചോളം) - അരക്കപ്പ്

4. കട്ടിത്തേങ്ങാപ്പാൽ - ഒരു കപ്പ്

5. മല്ലിയില അരിഞ്ഞത് - ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ െനയ്യ് ചൂടാക്കി കടുകും കായംപൊടിയും േചർത്ത ശേഷം മൂന്നാമത്തെ േചരുവ േചർത്തു നന്നായി വഴറ്റുക.

∙ ഇതിലേക്കു തേങ്ങാപ്പാൽ േചർത്തു ചെറുതീയിൽ എട്ടു-പത്തു മിനിറ്റ് വേവിക്കുക.

∙ ചോളം വേവാകുമ്പോൾ മല്ലിയില േചർത്തിളക്കി പാകത്തിനുപ്പും ചേർത്തിളക്കി വാങ്ങുക.

∙ ബസ്മതി അരി വേവിച്ചതിനൊപ്പം വിളമ്പാം.