Friday 25 August 2023 12:10 PM IST : By Deepthi Philips

നാടൻ കായ മെഴുക്കുപുരട്ടി, നല്ല ചൂടു ചോറിന്റെ കൂടെ കഴിക്കാൻ സൂപ്പർ!

mezhukupuratti

നാടൻ കായ മെഴുക്കുപുരട്ടി. നല്ല ചൂടു ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ ഉഗ്രൻ മെഴുക്കുപുരട്ടിയാണിത്. അതുപോലെതന്നെ ഓണസദ്യക്കൊപ്പം വിളമ്പാൻ പറ്റിയ വിഭവം കൂടിയാണ്. പച്ചക്കായ ഒരു തവണ ഇങ്ങനെ വച്ച് നോക്കിയാൽ പിന്നെ ഇങ്ങനെയേ വെക്കൂ....

ചേരുവകൾ

•പച്ചക്കായ - രണ്ടെണ്ണം

•സവാള - ഒന്ന്

•പച്ചമുളക് - നാലെണ്ണം

•കറിവേപ്പില - കുറച്ച്

•വെളിച്ചെണ്ണ - രണ്ട് ടേബിൾ സ്പൂൺ

•മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

•മുളകുപൊടി - മുക്കാൽ ടീസ്പൂൺ

•ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ....