Friday 08 October 2021 04:22 PM IST : By സ്വന്തം ലേഖകൻ

ചോറിനും ചപ്പാത്തിക്കും ഒപ്പം കൂട്ടാൻ യമ്മി റെസിപ്പി, കപ്പ കൂട്ടുകറി!

tappiocca

കപ്പ കൂട്ടുകറി

1.കപ്പ കഷണങ്ങളാക്കിയത് – ഒരു കപ്പ്

2.എണ്ണ – പാകത്തിന്

3.കടുക് – ഒരു ചെറിയ സ്പ‌ൂൺ

4.വറ്റൽമുളക് – രണ്ട്, നുറുക്കിയത്

കറിവേപ്പില – ഒരു തണ്ട്

5.ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത് – ഓരോ ചെറിയ സ്പൂൺ വീതം

മസാല മുഴുവനോടെ (ഏലയ്ക്ക, കറുവാപ്പട്ട, ഗ്രാമ്പൂ, പെരുംജീരകം) – രണ്ടു ചെറിയ സ്പൂൺ

6.മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

7.തേങ്ങാപ്പാൽ – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙കപ്പ രണ്ചടു പ്രാവശ്യമായി വെവ്വേറെ വെള്ളത്തിൽ തിളപ്പിച്ചു വെള്ളം ഊറ്റി വാരി വയ്ക്കുക.

∙എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് നാലാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക.

∙ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി, പച്ചമണം മാറുമ്പോൾ കപ്പ ചേർത്തിളക്കുക.

∙പാകത്തിനുപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വഴറ്റിയശേഷം തേങ്ങാപ്പാൽ ചേർത്തിളക്കി ചൂടാക്കി വാങ്ങുക.