ചേമ്പിൻതണ്ട് പുളിങ്കറി
1. കറിയില ചേമ്പിന്റെ തണ്ട് തൊലി കളഞ്ഞ് അരയിഞ്ച് കനത്തിൽ കഷണങ്ങളാക്കിയത് - രണ്ടു കപ്പ്
പച്ചമുളക് - നാല്, അരിഞ്ഞത്
ഉപ്പ് - പാകത്തിന്
മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ
വെള്ളം - രണ്ടു വലിയ സ്പൂൺ
2. വാളൻപുളി - ഒരു നെല്ലിക്ക വലുപ്പത്തിൽ
3. വെള്ളം - ഒന്നരക്കപ്പ്
4. കായം - ഒരു ചെറിയ കഷണം
5. വെളിച്ചെണ്ണ - ഒരു വലിയ സ്പൂൺ
6. കടുക് - കാൽ ചെറിയ സ്പൂൺ
വറ്റൽമുളക് - ഒന്ന്, രണ്ടായി മുറിച്ചത്
കറിവേപ്പില - ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ മൺചട്ടിയിൽ യോജിപ്പിച്ച് അടുപ്പത്തു വച്ചു വേവിക്കുക.
∙ പുളി അൽപം വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞ് അരിച്ച് ഒന്നരക്കപ്പു വെള്ളത്തിൽ ചേർത്ത് ചേമ്പിൻതണ്ട് കൂട്ടിലൊഴി ക്കണം.
∙ കായവും ചേർത്തു നന്നായി ഇളക്കി തിളപ്പിക്കുക. കുറുകി വരുമ്പോൾ വാങ്ങി വയ്ക്കാം.
∙ വെളിച്ചെണ്ണയിൽ ആറാമത്തെ ചേരുവ താളിച്ചു കറിയിൽ ഒഴിച്ചു വിളമ്പാം.