കരിക്ക് പച്ചടി
200 ഗ്രാം കരിക്കിൻ കാമ്പ് ഒരിഞ്ചു വലുപ്പത്തിൽ കഷണങ്ങളാക്കി വയ്ക്കുക. ഇതിൽ രണ്ടു ചെറിയ സ്പൂൺ മുളകുപൊടി, അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, അര ചെറിയ സ്പൂൺ ഉപ്പ് എന്നിവ പുരട്ടി വയ്ക്കണം. ചീനച്ചട്ടിയിൽ ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കരിക്കു മിശ്രിതം ചേർത്തു വഴറ്റുക. ഒരു തേങ്ങയുടെ പകുതി, മൂന്നു–നാലു പച്ചമുളക്, അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി, 120 മില്ലി പുളിയില്ലാത്ത തൈര്, എന്നിവ അരയ്ക്കുക. പാതി അരഞ്ഞ ശേഷം രണ്ടു ചെറിയ സ്പൂൺ കടുകു കൂടി ചേർത്തു ചതച്ച് വഴറ്റിയ കരിക്കു മിശ്രിതത്തിൽ ചേർത്തിളക്കണം. ഇതിൽ ശർക്കര ചുരണ്ടിയത് മുക്കാൽ വലിയ സ്പൂണും പാകത്തിനുപ്പും അൽപം കറിവേപ്പിലയും ചേർത്തു പതഞ്ഞു വരുമ്പോൾ വാങ്ങണം. പാനിൽ ഒരു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ഒരു ചെറിയ സ്പൂൺ കടുക്, രണ്ടു വറ്റൽമുളക് രണ്ടായി മുറിച്ചത്, അൽപം കറിവേപ്പില എന്നുവ താളിച്ചു പച്ചടിയിൽ ചേർത്ത് ഉപയോഗിക്കാം.