Wednesday 10 November 2021 11:44 AM IST : By Bina Mathew

ചോറിനൊപ്പം ഈസി തക്കാളി മുരിങ്ങക്ക കറി!

muringacurry

തക്കാളി മുരിങ്ങക്ക കറി

1.മുരിങ്ങക്ക – 250 ഗ്രാം

2.തക്കാളി – നാല്

3.പച്ചമുളക് – അഞ്ച്, നീളത്തിൽ അരിഞ്ഞത്

ഇഞ്ചി – ഒരു കഷണം, നീളത്തിൽ അരിഞ്ഞത്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4.തൈര് – അര ലിറ്റർ

5.തേങ്ങ – അരമുറി ചുരണ്ടിയത്

ജീരകം – ഒരു ചെറി സ്പൂൺ

വെളുത്തുള്ളി – രണ്ട് അല്ലി

6.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

7.കടുക് – ഒരു ചെറിയ സ്പൂൺ

ഉലുവ – അര ചെറിയ സ്പൂൺ

വറ്റൽമുളക് – നാല്

കറിവേപ്പില – രണ്ടു തണ്ട്

8.മുളകുപൊടി – കാൽ ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙മുരിങ്ങയ്ക്ക ഒന്നരയിഞ്ചു നീളത്തിൽ മുറിക്കുക.

‌∙തക്കാളി തൊലി കളഞ്ഞു നീളത്തിൽ അരിയുക.

∙മുരിങ്ങയ്ക്കായും തക്കാളിയും മൂന്നമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേർത്തു വേവിക്കുക.

∙അഞ്ചാമത്തെ ചേരുവ മയത്തിൽ അരച്ചു കറിയിൽ ചേർത്തു തിളപ്പിച്ച് ഇറക്കി വയ്ക്കുക.

∙ഇതിൽ തൈരു ചേർക്കുക.

∙എണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ മൂപ്പിച്ചശേഷം എട്ടാമത്തെ ചേരുവയും ചേർത്തിളക്കി കറിയിൽ ചേർക്കുക.