Wednesday 05 April 2023 05:11 PM IST : By സ്വന്തം ലേഖകൻ

വൻപയർ കാച്ചിയത്, കൊതിപ്പിക്കും രുചിയിൽ തയാറാക്കാം!

vanpayar

വൻപയർ കാച്ചിയത്

1.വൻപയർ – ഒരു കപ്പ്

2.ഉപ്പ് – ഒരു ചെറിയ സ്പൂൺ

വെള്ളം – ഒന്നരക്കപ്പ്

3.ചുവന്നുള്ളി – ഒരു കപ്പ്

വെളുത്തുള്ളി – അഞ്ച് അല്ലി

വറ്റൽമുളക് – ആറ്

4.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

5.കടുക് – ഒരു ചെറിയ സ്പൂൺ

6.കറിവേപ്പില – രണ്ടു തണ്ട്

7.മഞ്ഞൾപ്പൊടി – കാല്‍ ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙വൻപയർ രണ്ടാമത്തെ ചേരുവ ചേർത്തു കുക്കറിൽ മൂന്നു വിസിൽ വരുന്നതു വരെ വേവിക്കുക.

∙മൂന്നാമത്തെ ചേരുവ ചതച്ചു വയ്ക്കുക.

∙പാൻ ചൂടാക്കി കടുക് പൊട്ടിച്ചതിനു ശേഷം കറിവേപ്പില ചേർത്തു വഴറ്റുക.

∙ഇതിലേക്കു ചതച്ചു വച്ചിരിക്കുന്നവ ചേർത്തു നന്നായി വഴറ്റണം.

∙ബ്രൗൺ നിറമാകുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙വൻപയറും ചേർത്തു ഇളക്കി യോജിപ്പിച്ചു വെള്ളം വറ്റിച്ചെടുക്കാം.

∙അൽപം കറിവേപ്പില ചേർത്തു വിളമ്പാം.