Thursday 02 June 2022 02:22 PM IST : By Vanitha Pachakam

സുക്കിനി കറി,വിദേശിയിൽ പരീക്ഷിക്കാം നാടൻ രുചി!

Zuccini Curry

അമേരിക്കയിൽ നിന്നെത്തി നമ്മുടെ ഇഷ്ടമായി മാറിയിരിക്കുന്നു സുക്കീനി. കാഴ്ചയിൽ സാലഡ് കുക്കുമ്പറാണെങ്കിലും മത്തങ്ങയുടെ കുടുംബാംഗമാണ്. സാലഡിലും മറ്റും ഉപയോഗിക്കുന്ന ഇവ കൊണ്ട് ഒരു തനി നാടൻ വിഭവം ഇതാദ്യമായിരിക്കും. പരീക്ഷിക്കാം സുക്കീനി കറി...

സുക്കീനി കറി

1. സുക്കീനി - അരക്കിലോ

2. എണ്ണ - രണ്ടു വലിയ സ്പൂൺ

3. ഉലുവ - കാൽ െചറിയ സ്പൂൺ

കുരുമുളക് - അര െചറിയ സ്പൂൺ

4. ചുവന്നുള്ളി അരിഞ്ഞത് - അരക്കപ്പ്

ഇഞ്ചി - ഒരിഞ്ചു കഷണം, കനം കുറച്ചരിഞ്ഞത്

വെളുത്തുള്ളി - എട്ട് അല്ലി, അരിഞ്ഞത്

പച്ചമുളക് - ആറ്, അറ്റം പിളർന്നത്

കറിവേപ്പില - ഒരു തണ്ട്

5. മുളകുപൊടി - ഒരു വലിയ സ്പൂൺ വടിച്ച്

മല്ലിപ്പൊടി - ഒരു വലിയ സ്പൂണ്‍ നിറച്ച്

മഞ്ഞൾപ്പൊടി - ഒരു െചറിയ സ്പൂൺ

6. ഒരു തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത

ഒന്നാംപാൽ - ഒന്നരക്കപ്പ്

രണ്ടാംപാൽ - രണ്ടു കപ്പ്

7. കുടംപുളി - രണ്ടു കഷണം

പാകം െചയ്യുന്ന വിധം

∙സുക്കീനി വൃത്തിയാക്കി വലിയ കഷണങ്ങളാക്കുക.

∙എണ്ണ ചൂടാക്കി ഉലുവയും കുരുമുളകും മൂപ്പിച്ച ശേഷം നാലാമത്തെ േചരുവ േചർത്തു നന്നായി വഴറ്റുക.

∙ചെറുതീയിലാക്കി അഞ്ചാമത്തെ േചരുവ ചേർത്തു വഴറ്റി എണ്ണ തെളിയുമ്പോൾ രണ്ടാംപാലും കുടംപുളിയും ഉപ്പും േചർത്തിളക്കുക.

∙ഇതിലേക്കു സുക്കീനി ചേർ‌ത്തിളക്കി വേവിക്കുക. വെന്തു ഗ്രേവി കുറുകുമ്പോൾ ഒന്നാംപാൽ േചർത്തിളക്കി തിളയ്ക്കും മുമ്പു വാങ്ങി ചൂടോടെ വിളമ്പാം.