അമ്മായി അമ്മയെ കൊണ്ട് ഉണ്ടാക്കിച്ച ബീഫ് ഉലർത്തിയത്! വിറകടുപ്പിൽ വെന്ത ഒരൊന്നൊന്നര ഐറ്റം
Mail This Article
×
അമ്മായി അമ്മയെ കൊണ്ട് അഡാർ ബീഫ് ഉലർത്തിയത് ഉണ്ടാക്കിയാൽ എങ്ങനെയിരിക്കും....സംഗതി തമാശയല്ല. ഫാസ്റ്റ് ഫുഡ് തേടിയുള്ള യാത്രയ്ക്കിടയിൽ മലയാളിക്ക് കൈമോശം വന്ന തനത് നാടൻ രുചിക്കൂട്ടുമായി എത്തുകയാണ് ബിന്ദു ജെയ്സ്. ഇക്കുറി നാടൻ ബീഫ് ഉലർത്തിയതുമായാണ് ബിന്ദുവിന്റെ രംഗപ്രവേശം.
ബീഫ്, സവാള, ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കാശ്മീരി ചില്ലി പൗഡർ, മഞ്ഞൾപ്പൊടി, പെരുങ്കായം, മല്ലിയില എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. അടുക്കളയുടെ അകത്തളങ്ങളിൽ നിന്നുമാറി പുറത്തെ വിറകടുപ്പിലാണ് ബീഫ് ഉലർത്തിന്റെ പ്രിപ്പറേഷൻ എന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഉപ്പുമാങ്ങാ ഡോട് കോം എന്ന ഔദ്യോഗിക യൂ ട്യൂബ് പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പാചകം ചെയ്യുന്ന വിധം ഇങ്ങനെ;