Friday 10 January 2025 12:19 PM IST : By സ്വന്തം ലേഖകൻ

അപാര രുചിയിൽ തയാറാക്കാം കൊറിയൻ ഫയർ ചിക്കൻ, ഈസി റെസിപ്പി ഇതാ!

fire chicken

കൊറിയൻ ഫയർ ചിക്കൻ

1.ചിക്കൻ എല്ലില്ലാതെ – കാൽ കിലോ

2.സവാള പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

സ്പ്രിങ് അണിയൻ, അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ഇഞ്ചി, പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

പച്ചമുളക്, പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

ചില്ലി പേസ്‌റ്റ് – മൂന്നു ചെറിയ സ്പൂൺ

വറ്റൽമുളകു ചതച്ചത് – ഒരു ചെറിയ സ്പൂൺ

പഞ്ചസാര – രണ്ടു ചെറിയ സ്പൂൺ

സോയ സോസ് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വിനാഗിരി – ഒരു ചെറിയ സ്പൂൺ

എണ്ണ – ഒരു ചെറിയ സ്പൂൺ

3.ചീസ് – അരക്കപ്പ്

4.മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വയ്ക്കുക.

∙ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ചിക്കനും ചേർത്ത് അരമണിക്കൂർ വയ്ക്കണം.

∙പാൻ ചൂടാക്കി ചിക്കൻ മിശ്രിതം ചേർത്തു വേവിക്കുക.

∙വെന്തു കുറുകി വരുമ്പോൾ ചീസ് ഗ്രേറ്റ് ചെയ്തത് വിതറി മൂടിവച്ച് അഞ്ചു മിനിറ്റു വേവിക്കുക.

∙മല്ലിയില വിതറി വിളമ്പാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes