Thursday 29 December 2022 04:17 PM IST : By സ്വന്തം ലേഖകൻ

കേക്കുകളില്ലാതെ എന്ത് ആഘോഷം, ഇതാ ഒരു സ്പെഷൽ ടോഫി കേക്ക് റെസിപ്പി!

cakeee14

ഇതാ വനിതയ്ക്കൊപ്പം പ്രസ്‌റ്റീജും ചേര്‍ന്നു തയാറാക്കുന്ന ടോഫി കേക്ക് റെസിപ്പി...

ചേരുവകൾ

1.കണ്ടൻസ്ഡ് മിൽക് – 1 ടിൻ

പാൽ – ¼ കപ്പ്

2.‌മൈദ – 1 കപ്പ്

ബേക്കിങ് പൗഡർ – 1 ടീസ്പൂൺ

ബേക്കിങ് സോഡ – ¼ ടീസ്പൂൺ

3.മുട്ട – 4

വനില എസ്സൻസ് – 1 ടീസ്പൂൺ

4.പഞ്ചസാര പൊടിച്ച് – 1/2 കപ്പ്

5.എണ്ണ – 2 ടേബിൾ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙അവൻ180 0C ല്‍ ചൂടാക്കിയിടുക.

∙കണ്ടൻസ്ഡ് മിൽക് പ്രഷർ കുക്കറിലാക്കി നികക്കെ വെള്ളം ഒഴിച്ച് ഒരു വിസിൽ വരുന്നതു വരെ വേവിക്കുക. ശേഷം തീ കുറച്ചു വച്ച് ഇരുപതു മിനിറ്റ് വച്ചതിനു ശേഷം തീ അണച്ച് തണുക്കാനായി വയ്ക്കുക.

∙നന്നായി തണുത്തു കഴിയുമ്പോൾ ടിൻ തുറന്ന് രണ്ടു വലിയ സ്പൂൺ ടോഫി എടുത്ത് പാലിൽ കലക്കി മാറ്റി വയ്ക്കണം.

∙ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ ഇടഞ്ഞു മാറ്റി വയക്കുക.

∙മറ്റൊരു ബൗളിൽ മുട്ടയും വനില എസ്സൻസും ചേർത്ത് അടിക്കണം.

∙നന്നായി പതഞ്ഞു വരുമ്പോൾ പഞ്ചസാരയും ചേര്‍ത്തു വീണ്ടും നന്നായി അടിക്കണം.

∙ഇതിലേക്കു എണ്ണ ചേർത്തു വീണ്ടും അടിക്കണം.

∙മുട്ട ഇളം മഞ്ഞ നിറമാകുമ്പോൾ അതിലേക്ക് ഇടഞ്ഞു വച്ചിരിക്കുന്ന മൈദ മിശ്രിതവും തയാറാക്കി വച്ചിരിക്കുന്ന ടോഫി മിശ്രിതവും ഇടവിട്ടു വേർത്തു ഫോൾഡ് ചെയ്ത് എടുക്കണം.

∙നന്നായി യോജിച്ചു കഴിയമ്പോൾ തയാറാക്കി വച്ചിരിക്കുന്ന കേക്ക് ടിന്നിലാക്കി 1800C ൽ 30–35 മിനിറ്റ് ബേക്ക് ചെയ്യുക.

∙ടോഫി പാൽ മിശ്രിതം കൊണ്ട് അലങ്കരിച്ചു വിളമ്പാം

Tags:
  • Cookery Video
  • Pachakam