മഴ തുടങ്ങുമ്പോൾ വിശപ്പു കൂടും. പെട്ടെന്നു വിശപ്പു ശമിപ്പിക്കാനുള്ള ഒരു സൂപ്പർ ഡ്രിങ്ക് ആയാലോ. ആപ്പിളും ബീറ്റ്റൂട്ടും കാരറ്റും സെലറിയും ധാരാളം പോഷകങ്ങൾ നിറഞ്ഞവയാണ്. ഇവയെല്ലാം ഒന്നിച്ചു ചേരുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളും ഏറെ. ആന്റിഓക്സിഡന്റുകൾ കൂടുതലായി ഉള്ളതിനാൽ നീർക്കെട്ട് അകറ്റും. നാര് ധാരാളമുള്ളതു കൊണ്ടു തന്നെ ദഹനം എളുപ്പമാക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
1. ആപ്പിൾ – 250 ഗ്രാം, കഷണങ്ങളാക്കിയത്
ബീറ്റ്റൂട്ട് – 150 ഗ്രാം, കഷണങ്ങളാക്കിയത്
കാരറ്റ് – 100 ഗ്രാം, കഷണങ്ങളാക്കിയത്
സെലറി അരിഞ്ഞത് – അഞ്ചു ഗ്രാം
പുതിനയില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
∙ എല്ലാ ചേരുവകളും യോജിപ്പിച്ച് മിക്സിയില്‍ അടിച്ച് അരിച്ചെടുത്തു വിളമ്പാം.
തയാറാക്കിയത്: മെര്‍ലി എം. എൽദോ, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ഷിഹാബ് കരീം, എക്സിക്യൂട്ടീവ് ഷെഫ്, ദ് ലീല കോവളം, എ റാവിസ് ഹോട്ടൽ, കോവളം, തിരുവനന്തപുരം