Thursday 19 October 2023 03:15 PM IST : By സ്വന്തം ലേഖകൻ

ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ അൽഫാം; കിടിലന്‍ റെസിപ്പി

alfamuuhuhih തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: സരുൺ മാത്യു. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: അനു ഡെന്നീസ്, വാഴക്കാല, കൊച്ചി.

1. ചിക്കൻ – 500 ഗ്രാം

2. മല്ലി – ഒരു ചെറിയ സ്പൂൺ

കുരുമുളക് – ഒരു ചെറിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

വറ്റൽമുളക് – നാല്

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

കറുവാപ്പട്ട – ഒരു ചെറിയ കഷണം

3. വെളുത്തുള്ളി – 10 അല്ലി

ഇഞ്ചി – ഒരു ചെറിയ കഷണം

മല്ലിയില – ഒരു പിടി

പുതിനയില – 10 ഇല

തൈര് – രണ്ടു വലിയ സ്പൂൺ

കസൂരി മേത്തി – ഒരു ചെറിയ സ്പൂൺ

ചിക്കൻ ക്യൂബ് – ഒന്ന്

ഉപ്പ് – പാകത്തിന്

കശ്മീരി മുളകുപൊടി – അര–ഒരു ചെറിയ സ്പൂൺ

പെരി–പെരി സോസിന്

4. എണ്ണ – ഒരു ചെറിയ സ്പൂൺ

5. ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ

സോയാസോസ് – ഒരു ചെറിയ സ്പൂൺ

തേൻ – ഒരു ചെറിയ സ്പൂൺ

വറ്റൽമുളകു ചതച്ചത് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ചിക്കൻ വലിയ കഷണങ്ങളാക്കി വൃത്തിയാക്കുക.

∙ രണ്ടാമത്തെ ചേരുവ എണ്ണയില്ലാതെ വറുത്തു പൊടിക്കണം.

∙ മൂന്നാമത്തെ ചേരുവ മയത്തിൽ അരയ്ക്കണം.

∙ പൊടിച്ചതും അരച്ചതും യോജിപ്പിച്ചു ചിക്കനിൽ പുരട്ടി ഒരു രാത്രി മുഴുവൻ ഫ്രിജിൽ വയ്ക്കുക.

∙ പെരി–പെരി സോസ് തയാറാക്കാൻ എണ്ണ ചൂടാക്കി അ ഞ്ചാമത്തെ ചേരുവ ചേർത്ത് ഏതാനും മിനിറ്റ് വേവിച്ചു വയ്ക്കുക.

∙ ചിക്കൻ ഫ്രിജിൽ നിന്നു പുറത്തെടുത്തു ഗ്രിൽ ചെയ്യുക.  പിന്നീട് ഇതിൽ പെരി–പെരി സോസ് പുരട്ടി തവയിൽ ഫ്രൈ ചെയ്തെടുക്കണം.

∙ റസ്റ്ററന്റിലെ അതേ ലുക്ക് ലഭിക്കാൻ മസാലയിൽ അ ൽപം ഫൂഡ് കളർ ചേർക്കാം.

∙ ബ്രെഡ്/ ഹമ്മൂസ്/ മയണീസിന് ഒപ്പം വിളമ്പാം.

Tags:
  • Pachakam