Saturday 30 May 2020 02:24 PM IST : By ബീന മാത്യു

ചോറിനൊപ്പം രുചികരമായ ബീഫ് കൂർക്ക കറി

koorkkaggdrdsrdrdtt

1. ബീഫ്,‌ കൊഴുപ്പോടുകൂടി – ഒരു കിലോ

2. കൂർക്ക – അരക്കിലോ

3. തേങ്ങ – ഒന്ന്, ചുരണ്ടിയത്

കുരുമുളക് – ഒരു വലിയ സ്പൂൺ

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

കറുവാപ്പട്ട – ഒരു കഷണം

ഏലയ്ക്ക – മൂന്ന്

ഗ്രാമ്പൂ – മൂന്ന്

വെളുത്തുള്ളി – നാല് അല്ലി

കറിവേപ്പില – ഒരു തണ്ട്

വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

4. മുളകുപൊടി – രണ്ടര വലിയ സ്പൂൺ

മല്ലിപ്പൊടി – ഒന്നര വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

5. ഇഞ്ചി – ഒരു കഷണം, കനം കുറച്ചരിഞ്ഞത്

പച്ചമുളക് – ആറ്, നീളത്തിൽ അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

ഉപ്പ്, വെള്ളം – പാകത്തിന്

6. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

7. ചുവന്നുള്ളി – നാല്, അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

പാകം ചെയ്യുന്ന വിധം

∙ ബീഫ് വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കണം.

∙ കൂർക്ക വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കണം.

∙ ചീനച്ചട്ടി ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി വറുക്കുക.

∙ തേങ്ങയുടെ നിറം മാറുമ്പോൾ അതിലേക്കു നാലാമത്തെ ചേരുവ ചേർത്തു വറുത്തു വാങ്ങി ചൂടാറുമ്പോൾ അരച്ചു വയ്ക്കുക.

∙ ബീഫ് കുക്കറിലാക്കി അഞ്ചാമത്തെ ചേരുവ ചേർത്തു വേവി ക്കുക.

∙ ബീഫ് മുക്കാൽ വേവാകുമ്പോൾ കൂർക്കയും ചേർത്തു ന ന്നായി വേവുമ്പോൾ വറുത്തരച്ച കൂട്ടും ചേർത്തു നന്നായി തിളപ്പിച്ച് ഇറക്കി വയ്ക്കുക.

∙ വെളിച്ചെണ്ണയിൽ ചുവന്നുള്ളിയും കറിവേപ്പിലയും മൂപ്പിച്ചു കറിയിൽ ചേർക്കാം.

- ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: പ്രദീപ് കെ. വർഗീസ്, മലയാള മനോരമ, കോട്ടയം.

Tags:
  • Easy Recipes
  • Non-Vegertarian Recipes
  • Pachakam