Wednesday 07 April 2021 04:28 PM IST : By അമ്മു മാത്യു

അത്താഴം വ്യത്യസ്തമാക്കാൻ രുചികരമായ ബീഫ് ചോപ്സ്; സിമ്പിള്‍ റെസിപ്പി

Beef-chops ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: ‌മെർലി എം. എൽദോ

1. ബീഫ് – അരക്കിലോ

2. ജീരകം – ഒരു നുള്ള്

കടുക് – ഒരു നുള്ള്

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

3. കറുവാപ്പട്ട – മൂന്നിഞ്ചു കഷണം

ഗ്രാമ്പൂ – നാല്

ഏലയ്ക്ക – രണ്ട്

ഉപ്പ് – പാകത്തിന്

ഇഞ്ചി – അരയിഞ്ചു കഷണം, അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

4. എണ്ണ – പാകത്തിന്

5. തക്കാളി – രണ്ട്

6. കടുക് – ഒരു നുള്ള്

7. വറ്റൽമുളക് – മൂന്ന്

ചുവന്നുള്ളി – നാല്

വെളുത്തുള്ളി – അഞ്ച് അല്ലി

മഞ്ഞൾപ്പൊടി – ഒരു നുള്ള്

8. സവാള – രണ്ട്

ഉരുളക്കിഴങ്ങ് – രണ്ട്, വേവിച്ചത്

പാകം െചയ്യുന്ന വിധം

∙ ബീഫ് വൃത്തിയാക്കി സ്ലൈസ് ചെയ്ത്, അടിച്ചു പരത്തിയ ശേഷം രണ്ടാമത്തെ ചേരുവ പുരട്ടി ഒന്ന്–രണ്ടു മണിക്കൂർ വ യ്ക്കണം.

∙ പിന്നീട് മൂന്നാമത്തെ ചേരുവയും പാകത്തിനു വെള്ളവും ചേ ർത്തു വേവിക്കുക.

∙ നന്നായി വെന്ത ശേഷം ബീഫ് സ്ലൈസുകൾ ഗ്രേവിയിൽ നിന്നെടുത്തു ചൂടായ എണ്ണയിലിട്ട് ഇരുവശവും ബ്രൗൺ നിറമാകും വരെ വറുത്തെടുക്കണം.

∙ തക്കാളി തിളച്ച വെള്ളത്തിലിട്ടെടുത്തു തണുത്ത വെള്ളത്തിലിട്ടു തൊലി കളഞ്ഞു പൊടിയായി അരിഞ്ഞു വയ്ക്കുക.

∙ പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙ ഇതിലേക്കു തക്കാളി അരിഞ്ഞതു ചേർത്തു വഴറ്റിയ ശേഷം വറുത്തു വച്ചിരിക്കുന്ന ഇറച്ചിക്കഷണങ്ങളും ചേർത്തിളക്കുക. നന്നായി യോജിപ്പിച്ച ശേഷം ഇറച്ചി വേവിച്ച ഗ്രേവിയും ചേർത്തിളക്കി നന്നായി വേവിച്ചു പുരട്ടിയെടുക്കണം.

∙ സവാളയും ഉരുളക്കിഴങ്ങും വറുത്തതു കൊണ്ട് അലങ്കരിച്ച്, ചപ്പാത്തിക്കോ ചോറിനോ ബ്രെഡിനോ ഒപ്പം വിളമ്പാം.

Tags:
  • Pachakam