1. ബീഫ് എല്ലില്ലാതെ അരയിഞ്ചു കനമുള്ള കഷണങ്ങളാക്കിയത് – 600 ഗ്രാം
2. ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – പാകത്തിന്
3. എണ്ണ – മൂന്നു വലിയ സ്പൂണ്‍
4. വെണ്ണ – മൂന്നു വലിയ സ്പൂണ്‍
5. സവാള – ഒരു വലുത്, അരിഞ്ഞത്
വെളുത്തുള്ളി – മൂന്ന് അല്ലി, പൊടിയായി അരിഞ്ഞത്
മഷ്റൂം – 250 ഗ്രാം, സ്ലൈസ് ചെയ്തത്
6. മൈദ – ഒന്ന്–രണ്ടു വലിയ സ്പൂണ്‍
7. ബീഫ് ബ്രാത്ത് – 400 മില്ലി
8. ക്രീം – ഒരു കപ്പ്
9. പുളിയില്ലാത്ത കട്ടത്തൈര് – രണ്ടു വലിയ സ്പൂണ്‍
സോയാസോസ് – ഒരു ചെറിയ സ്പൂണ്‍
മസ്റ്റേര്‍ഡ് സോസ് – അര ചെറിയ സ്പൂണ്‍
കുരുമുളകുപൊടി – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ബീഫ് ഉപ്പും കുരുമുളകുപൊടിയും പുരട്ടി വറുത്തെടുക്കുക. ഇതേ പാനില്‍ വെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റണം. മൈദയും ചേര്‍ത്തു വഴറ്റി ബീഫ് ബ്രാത്ത് ചേര്‍ത്തിളക്കി രണ്ടു മിനിറ്റ് തിളപ്പിക്കുക.
∙ ഇതിലേക്കു ക്രീം ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കണം.
∙ ഒന്‍പതാമത്തെ ചേരുവയും ചേര്‍ത്തിളക്കി ഗ്രേവി കുറുകി വരുമ്പോള്‍ ബീഫ് വറുത്തതു ചേര്‍ത്തിളക്കി ചെറുതീയില്‍ അഞ്ചു മിനിറ്റ് അടച്ചു വയ്ക്കണം.
∙ പാസ്തയ്ക്കൊപ്പം വിളമ്പാം.
തയാറാക്കിയത്: ശില്പ ബി. രാജ്, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ടിസ ഷൈന്‍, കൊച്ചി.