ബീഫ് വരട്ടിയത് എന്ന് കേട്ടാലേ കൊതിയൂറുന്നവരാണ് നമ്മൾ മലയാളികൾ. ആർക്കും വളരെ എളുപ്പത്തിൽ രുചികരമായി തയാറാക്കാവുന്ന ബീഫ് വരട്ടിയതിന്റെ റെസിപ്പിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
ചേരുവകൾ
1. വെളിച്ചെണ്ണ – നാലു ചെറിയ സ്പൂൺ
2. കറിവേപ്പില – മൂന്നു തണ്ട്
സവാള – രണ്ടര, അരിഞ്ഞത്
വെളുത്തുള്ളി – 12 അല്ലി, ചതച്ചത്
ഇഞ്ചി – ഒരു കഷണം, ചതച്ചത്
പച്ചമുളക് – അഞ്ച്, പിളർന്നത്
3. തക്കാളി – രണ്ട്, അരിഞ്ഞത്
4. മല്ലിപ്പൊടി – നാലു ചെറിയ സ്പൂൺ
മുളകുപൊടി – മൂന്നു ചെറിയ സ്പൂൺ?
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
പെരുംജീരകംപൊടി – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഗ്രാമ്പൂ – അഞ്ച്
കറുവാപ്പട്ട – ഒരു കഷണം
5. ബീഫ് – ഒരു കിലോ, കഷണങ്ങളാക്കിയത്
6. ഉപ്പ് – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ പ്രഷർ കുക്കറിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക.
∙ പകുതി വഴന്ന ശേഷം തക്കാളി ചേർത്തു മൂക്കുമ്പോൾ നാലാമത്തെ ചേരുവ ചേർക്കണം.
∙ ഇത് അഞ്ചു മിനിറ്റ് വഴറ്റിയ ശേഷം ബീഫും ഉപ്പും അരക്കപ്പ് വെള്ളവും ചേർത്ത് പ്രഷർ കുക്കറിൽ ആറ്–ഏഴു വിസിൽ വരും വരെ വേവിക്കണം.
∙ കുറഞ്ഞത് 25 മിനിറ്റിനു ശേഷം കുക്കർ തുറന്ന് ചെറുതീയി ൽ ബീഫ് വേവിച്ചെടുക്കാം.