Friday 01 January 2021 12:21 PM IST : By സ്വന്തം ലേഖകൻ

ഈസിയായി തയാറാക്കാം സ്വാദൂറൂം ഇരുമ്പൻപുളി അച്ചാർ!

bilimbi

ഇരുമ്പൻപുളി അച്ചാർ

1.ഇരുമ്പൻപുളി - കാൽ കിലോ

2.ഉപ്പ് - പാകത്തിന്

വെളുത്തുള്ളി - കാൽ കിലോ, വട്ടത്തിൽ അരിഞ്ഞത്

3.എണ്ണ - രണ്ടു വലിയ സ്പൂൺ

4.കടുക് - അര ചെറിയ സ്പൂൺ

5.കറിവേപ്പില - രണ്ടു തണ്ട്

6.മുളകുപൊടി – രണ്ടു വലിയ സ്പൂൺ

കായം പൊടി – ഒരു ചെറിയ സ്പൂൺ

ഉലുവാപ്പൊടി – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

  • ഇരുമ്പൻപുളി വൃത്തിയാക്കി ഓരോന്നും രണ്ടായി മുറിച്ചു വയ്ക്കണം. ഇതിലേക്കു പാകത്തിനുപ്പും വെളുത്തുള്ളി അരിഞ്ഞതും ചേർത്തിളക്കി വയ്ക്കുക.

  • എണ്ണ ചൂടാക്കി കടുകു പൊട്ടിച്ചശേഷം കറിവേപ്പില ചേർത്തു മൂപ്പിക്കുക. ചെറുതീയിൽ വച്ച്, ആറാമത്തെ ചേരുവ ചേർത്തു കരിഞ്ഞു പോകാതെ ഇളക്കി വാങ്ങി ചൂടാറാൻ വയ്ക്കണം.

  • ചൂടാറിയ കൂട്ടിലേക്കു യോജിപ്പിച്ചു വച്ചിരിക്കുന്ന ഇരുമ്പൻപുളി മിശ്രിതവും ചേർത്തിളക്കി കുപ്പിയിലാക്കി സൂക്ഷിക്കാം.

  • ഒരാഴ്ചക്കുശേഷം ഉപയോഗിക്കാം.