1. മൈദ – ഒന്നരക്കപ്പ്
പഞ്ചസാര – മുക്കാല്‍ കപ്പ്
കോണ്‍ഫ്ളോര്‍ – അര വലിയ സ്പൂണ്‍
ബേക്കിങ് പൗഡര്‍ – ഒരു ചെറിയ സ്പൂണ്‍
ബേക്കിങ് സോഡ – കാല്‍ ചെറിയ സ്പൂണ്‍
ഉപ്പ് – കാല്‍ ചെറിയ സ്പൂണ്‍
2. ഉപ്പില്ലാത്ത വെണ്ണ മൃദുവാക്കിയത് – കാല്‍ കപ്പ്
3. എണ്ണ – കാല്‍ കപ്പ്
4. മോര് – ആറു വലിയ സ്പൂണ്‍
നാരങ്ങാത്തൊലി ചുരണ്ടിയത് – അര വലിയ സ്പൂണ്‍
നാരങ്ങാനീര് – 30 മില്ലി
മുട്ട – രണ്ട്
വനില എസ്സന്‍സ് – അര ചെറിയ സ്പൂണ്‍
5. ബ്ലൂബെറി – ഒന്നേകാല്‍ കപ്പ്
ലൈം കേര്‍ഡ് ഫ്രോസ്റ്റിങ്ങിന്
6. മുട്ടമഞ്ഞ – രണ്ട്
പഞ്ചസാര – ഒരു വലിയ സ്പൂണ്‍
നാരങ്ങ പിഴിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍ + രണ്ടു ചെറിയ സ്പൂണ്‍
ഉപ്പ് – ഒരു നുള്ള്
7. ഉപ്പില്ലാത്ത വെണ്ണ കഷണങ്ങളാക്കിയത് – രണ്ടു വലിയ സ്പൂണ്‍
8. ഉപ്പില്ലാത്ത വെണ്ണ മൃദുവാക്കിയത് – അരക്കപ്പ്
9. ഐസിങ് ഷുഗര്‍ – ഒന്നരക്കപ്പ്
10. ബ്ലൂബെറി, നാരങ്ങാക്കഷണങ്ങള്‍ – അലങ്കരിക്കാന്‍
പാകം ചെയ്യുന്ന വിധം
∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.
∙ എട്ടിഞ്ചു വലുപ്പമുള്ള കേക്ക് പാനിന്റ അടിയിലും വശങ്ങളിലും വെണ്ണ പുരട്ടി മൈദ തൂവി വയ്ക്കുക.
∙ ഒരു വലിയ ബൗളില്‍ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കണം.
∙ ഓരോ വലിയ സ്പൂണ്‍ വീതം വെണ്ണ ഇതില്‍ ചേര്‍ത്ത് ഇലക്ട്രിക് മിക്സര്‍ കൊണ്ട് അടിക്കുക. മണല്‍ പരുവമാകുമ്പോള്‍ സ്പീഡ് കുറച്ച് എണ്ണ കുറേശ്ശെ ചേർത്തടിക്കണം.
∙ ഇതിലേക്ക് നാലാമത്തെ ചേരുവ അടിച്ചു യോജിപ്പിച്ചതു നൂലു പോലെ ഒഴിച്ച് അടിച്ചു മയപ്പെടുത്തുക.
∙ ഇതിലേക്കു ബ്ലൂബെറി ചേര്‍ത്തു യോജിപ്പിക്കണം.
∙ ഈ മാവ് തയാറാക്കിയ കേക്ക് ടിന്നില്‍ ഒഴിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ വച്ച് 35–40 മിനിറ്റ് ബേക്ക് ചെയ്യുക. നടുവില്‍ ഒരു ടൂത്പിക്ക് കൊണ്ടു കുത്തിയാല്‍ അതിലൊന്നും പറ്റിപ്പിടിക്കാത്തതാണു പാകം.
∙ കേക്ക്പാന്‍ പുറത്തെടുത്തു 15 മിനിറ്റ് വച്ച ശേഷം, ടിന്നില്‍ നിന്നു പുറത്തെടുത്ത് ഒരു വയര്‍റാക്കിലാക്കി വയ്ക്കുക. നന്നായി ചൂടാറിയ ശേഷം മാത്രം ഫ്രോസ്റ്റിങ് ചെയ്യുക.
∙ ലൈം കേര്‍ഡ് ഫ്രോസ്റ്റിങ് തയാറാക്കാന്‍ ഒരു സോസ്പാനില്‍ ആറാമത്തെ ചേരുവ യോജിപ്പിച്ച ശേഷം വെണ്ണ ചേര്‍ത്തു ചെറുതീയില്‍ വച്ചു കുറുക്കുക. മിശ്രിതം സ്പൂണിന്റെ പിന്നില്‍ പറ്റിയിരിക്കുന്നതാണു പാകം.
∙ ഇതു വാങ്ങി വച്ച് അരിച്ച ശേഷം നന്നായി ചൂടാറാന്‍ വയ്ക്കണം.
∙ അരക്കപ്പ് വെണ്ണ ഇലക്ട്രിക് മിക്സര്‍ കൊണ്ടു നന്നായി അടിച്ചു മയപ്പെടുത്തുക. ഇതില്‍ ഐസിങ് ഷുഗറും ചേര്‍ത്തടിച്ചു യോജിപ്പിക്കണം.
∙ ഇതിലേക്കു ചൂടാറിയ ലൈം കേര്‍ഡ് ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙ കേക്ക് നന്നായി ചൂടാറിയ ശേഷം വട്ടത്തില്‍ രണ്ടു തുല്യഭാഗങ്ങളായി മുറിക്കുക.
∙ ആദ്യത്തെ ലെയറില്‍ ഫ്രോസ്റ്റിങ് നിരത്തിയ ശേഷം അടുത്ത ലെയര്‍ വച്ച് മുകളിലും വശങ്ങളിലും ബാക്കി ഫ്രോസ്റ്റിങ് പുരട്ടണം.
∙ ബ്ലൂബെറിയും നാരങ്ങാക്കഷണങ്ങളും കൊണ്ടലങ്കരിച്ചു വിളമ്പാം.