1. പാല് – 500 മില്ലി
2. കണ്ടന്‍സ്ഡ് മില്‍ക്ക് – 200 ഗ്രാം
കസ്റ്റഡ് പൗഡര്‍ – ഒരു വലിയ സ്പൂണ്‍, കാല് കപ്പ് പാലില്‍ കലക്കിയത്
3. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
പഞ്ചസാര – ഒരു വലിയ സ്പൂണ്‍
4. കശുവണ്ടിപ്പരിപ്പു നുറുക്കിയത് – ഒരു വലിയ സ്പൂണ്‍
5. പൈനാപ്പിള്‍
– 250 ഗ്രാം, ചതുരക്കഷണങ്ങളാക്കിയത്
6. പഞ്ചസാര – മൂന്നു വലിയ സ്പൂണ്‍
വെള്ളം – കാല് കപ്പ്
7. ബ്രെഡ് – എട്ടു സ്ലൈസ്, അരികു കളഞ്ഞത്
8. കാച്ചിയ പാല് – ഒരു കപ്പ്
9. വിപ്പ്ഡ് ക്രീം – ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
∙ പാലും കണ്ടന്‍സ്ഡ് മില്‍ക്കും കസ്റ്റഡ് പൗഡര്‍ കലക്കിയതും ചെറുതീയില്‍ വച്ചു തിളപ്പിച്ചു കുറുക്കുക. കോരിയൊഴിക്കാന്‍ പാകത്തിനാകണം.
∙ തേങ്ങ പഞ്ചസാര ചേര്‍ത്തു നന്നായി ചൂടാക്കി ഗോള്‍ഡന്‍ നിറമാകുമ്പോള്‍ കശുവണ്ടിപ്പരിപ്പും ചേര്‍ത്തിളക്കി വയ്ക്കുക.
∙ പൈനാപ്പിള്‍ ആറാമത്തെ ചേരുവ ചേര്‍ത്തു വേവിച്ചു വയ്ക്കണം.
∙ ബ്രെഡ് സ്ലൈസ് പാലില്‍ മുക്കിയ ശേഷം പുഡിങ് ട്രേയില്‍ നിരത്തണം. ഇതിനു മുകളില്‍ പൈനാപ്പിള്‍ വേവിച്ചതു നിരത്തിയ ശേഷം കസ്റ്റഡ് ഒഴിക്കുക.
∙ ഇതു ഫ്രിഡ്ജില്‍ വച്ചു രണ്ട്–മൂന്നു മണിക്കൂര്‍ തണുപ്പിച്ച ശേഷം മുകളില്‍ ക്രീം പൈപ്പ് ചെയ്യണം.
∙ തേങ്ങ മിശ്രിതം മുകളില്‍ വിതറി ചെറി കൊണ്ട് അലങ്കരിച്ചു വിളമ്പാം.
തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: വിഷ്ണു നാരായണൻ. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അനു ഡെന്നിസ്, വാഴക്കാല, കൊച്ചി