1. ബാക്കി വന്ന ബ്രെഡ് – അഞ്ചു സ്ലൈസ്, അരികു കളഞ്ഞത്
2. വെണ്ണ – രണ്ട്–മൂന്നു വലിയ സ്പൂൺ
മല്ലിയില പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂണ്‍
മിന്‍സ്ഡ് മീറ്റ്/ഫിഷ്/മഷ്റൂം/ഏതെങ്കിലും പച്ചക്കറികള്‍ വെണ്ണയില്‍ വഴറ്റി വേവിച്ചത് – രണ്ടു വലിയ സ്പൂണ്‍
നാരങ്ങാനീര് – അര ചെറിയ സ്പൂണ്‍
മുട്ട – ഒന്ന്, പുഴുങ്ങി പൊടിയായി അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
∙ ബ്രെഡ് സ്ലൈസുകള്‍ ചപ്പാത്തിക്കോലു കൊണ്ടു പരത്തി വയ്ക്കുക.
∙ ഒരു ചെറിയ ബൗളില്‍ രണ്ടാമത്തെ ചേരുവ ഇളക്കി യോജിപ്പിക്കണം. ഇതാണ് ഫില്ലിങ്.
∙ ഓരോ ബ്രെഡ് സ്ലൈസിലും ഫില്ലിങ് നീളത്തില്‍ വച്ചു മുറുകെ ചുരുട്ടുക.
∙ ഫോയിലില്‍ പൊതിഞ്ഞു തണുപ്പിച്ചു വിളമ്പാം.
ഫോട്ടോ : ഹരികൃഷ്ണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : സുമയ്യ സുഹൈബ്, ഗോർമെ ഡിലൈറ്റ്സ്, കലൂർ, കൊച്ചി