Thursday 10 April 2025 01:02 PM IST

വയറും മനസ്സും നിറയ്ക്കാന്‍ വിഷുക്കഞ്ഞി; രുചിയില്‍ കെങ്കേമം!

Silpa B. Raj

Vishnu-kanji

1. പച്ചരി/പൊന്നിയരി – ഒരു കപ്പ്

2. രണ്ടാംപാൽ – രണ്ടു കപ്പ്

3. ചെറുപയർ – ഒരു വലിയ സ്പൂൺ, മെല്ലേ വറുത്തു ചതച്ചത്

തുവരപ്പരിപ്പ് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4. ഒന്നാംപാൽ – ഒരു കപ്പ്

5. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ പച്ചരി രണ്ടാംപാൽ ചേർത്തു വേവിക്കുക.

∙ ഇതിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തു വീണ്ടും വേവിക്കണം.

∙ ഒന്നാംപാൽ ചേർത്തു പാകത്തിനു കുറുകുമ്പോൾ തേങ്ങ ചുരണ്ടിയതു ചേർക്കുക.

∙ ചൂടോടെ ചക്കപ്പുഴുക്കിനും കണ്ണിമാങ്ങ അച്ചാറിനും പപ്പടത്തിനും ഒപ്പം വിളമ്പാം.

കടപ്പാട്: അനിത രവീന്ദ്രന്‍, പാലാ

Tags:
  • Vegetarian Recipes
  • Pachakam