Thursday 10 April 2025 12:58 PM IST

വിഷു സദ്യയ്ക്ക് പാവയ്ക്ക കിച്ചടി മസ്റ്റാണ്! സ്പെഷല്‍ റെസിപ്പി

Silpa B. Raj

Pavakka-Kichadi

1. വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

2. പാവയ്ക്ക – ഒരു ചെറുത്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – മൂന്ന്, വട്ടത്തിൽ അരിഞ്ഞത്

3. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

കടുക് – ഒരു ചെറിയ സ്പൂൺ

4. തൈര് – ഒരു കപ്പ്

5. കടുക്  – അര ചെറിയ സ്പൂൺ

വറ്റൽമുളക് – രണ്ട്

കറിവേപ്പില – ഒരു തണ്ട്

6. ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി പാവയ്ക്കയും പച്ചമുളകും കരുകരുപ്പായി വറുത്തു ചൂടാറാൻ വയ്ക്കുക.

∙ തേങ്ങയും കടുകും തരുതരുപ്പായി അരച്ചത് തൈരിൽ ചേർത്തു വയ്ക്കണം.

∙ ഇതിലേക്കു പാവയ്ക്കയും പച്ചമുളകും വറുത്തതു ചേർത്ത് ഇളക്കുക.

∙ ചീനച്ചട്ടിയില‍്‍ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ താളിച്ച് കറിയിൽ ചേർക്കുക.

∙ ഉപ്പും ചേർത്തു വിളമ്പാം.

കടപ്പാട്: അനിത രവീന്ദ്രന്‍, പാലാ

Tags:
  • Vegetarian Recipes
  • Pachakam