Thursday 31 December 2020 12:34 PM IST : By ബീന മാത്യു

കൊതിപ്പിക്കുന്ന രുചിയിൽ സ്വീറ്റ് & സവർ വഴുതനങ്ങ

_BCD5473 ഫോട്ടോ : സരുണ്‍ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: മെർലി എം. എൽദോ

1. ഉണ്ട വഴുതനങ്ങ – അരക്കിലോ

2. എണ്ണ – അരക്കപ്പ്

3. മുളകുപൊടി – ഒന്നര വലിയ സ്പൂൺ

ഇഞ്ചി കനം കുറച്ചരി‍ഞ്ഞത് – അര ചെറിയ സ്പൂൺ

വെളുത്തുള്ളി – 15 അല്ലി

കടുക് – ഒരു ചെറിയ സ്പൂൺ

കസ്കസ് – അര ചെറിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

ജീരകം – കാൽ ചെറിയ സ്പൂൺ

4. കടുക് – അര ചെറിയ സ്പൂൺ

5. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്

തക്കാളി – 250 ഗ്രാം, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ

ഇഞ്ചി കനം കുറച്ചരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

6. വിനാഗിരി – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

7. വിനാഗിരി – രണ്ടു വലിയ സ്പൂൺ

പഞ്ചസാര – അര ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ വഴുതനങ്ങ ഓരോന്നും നാലായി കീറുക. തണ്ടു വിട്ടു പോകാതെ നോക്കണം. ഇതിൽ അൽപം ഉപ്പു പുരട്ടി മാറ്റി വ യ്ക്കുക. പിന്നീട് ഊറ്റിയെടുത്തു മാറ്റി വയ്ക്കണം.

∙ പാനിൽ അൽപം എണ്ണ ചൂടാക്കി വഴുതനങ്ങ ചേർത്തു വഴറ്റി മാറ്റി വയ്ക്കുക.

∙ മൂന്നാമത്തെ ചേരുവ അൽപം വെള്ളം ചേർത്തു നന്നായി അരയ്ക്കുക.

∙ പാനിൽ ബാക്കി എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം അ ഞ്ചാമത്തെ ചേരുവ േചർത്തു നന്നായി വഴറ്റുക.

∙ ഇതിലേക്ക് അരപ്പു ചേർത്ത് എണ്ണ തെളിയും വരെ വഴറ്റണം.

∙ വഴുതനങ്ങ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.

∙ ആറാമത്തെ ചേരുവ ചേർത്തിളക്കി പാൻ അടച്ചു വച്ചു നന്നായി വേവിക്കണം.

∙ വഴുതനങ്ങ വെന്ത ശേഷം ഏഴാമത്തെ ചേരുവ യോജിപ്പിച്ചതു ചേർത്തിളക്കി ഏതാനും മിനിറ്റ് കൂടി വേവിച്ച ശേഷം വാങ്ങി ചൂടോടെ വിളമ്പാം.

Tags:
  • Pachakam