1. മാക്കറോണി – 250 ഗ്രാം
2. വറ്റൽമുളക് – 12, അരി കളഞ്ഞത്
സവാള അരിഞ്ഞത് – ആറു ചെറിയ സ്പൂൺ
ഇഞ്ചി അരിഞ്ഞത് – മൂന്നു ചെറിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ
3. എണ്ണ – മൂന്നു വലിയ സ്പൂൺ
4. ചെമ്മീന്‍ – രണ്ടു കപ്പ്
ഉപ്പ് – പാകത്തിന്
5. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത
ഒന്നാംപാൽ – ഒരു കപ്പ്
രണ്ടാംപാൽ – ഒരു കപ്പ്
6. കടലമാവ് – രണ്ടു ചെറിയ സ്പൂൺ
നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
7. മല്ലിയില അരിഞ്ഞത് – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ മാക്കറോണി വേവിച്ചൂറ്റി തണുത്ത വെള്ളത്തിൽ കഴുകി വ യ്ക്കണം.
∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കുക.
∙ എണ്ണ ചൂടാക്കി അരപ്പു വഴറ്റിയ ശേഷം ചെമ്മീൻ ചേർത്തു വഴറ്റി വെള്ളമിറങ്ങിത്തുടങ്ങുമ്പോള്‍ ഉപ്പും രണ്ടാംപാലും ചേർത്തിളക്കി തിളപ്പിക്കുക.
∙ തീ കുറച്ചു പാൻ അടച്ചു വച്ചു വേവിക്കണം.
∙ വെള്ളം മുഴുവൻ വറ്റിവരുമ്പോൾ തീ നന്നായി കുറച്ച് ഒന്നാം പാലും കടലമാവു നാരങ്ങാനീരിൽ കലക്കിയതും ചേർത്തിളക്കുക. ഇതിലേക്കു മാക്കറോണി വേവിച്ചതും ചേർത്തിളക്കുക. ഗ്രേവി കുറുകുമ്പോൾ അടുപ്പിൽ നിന്നു വാങ്ങുക.
∙ മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.