Tuesday 19 November 2019 03:08 PM IST : By അമ്മു മാത്യു

കൊതി പിടിപ്പിക്കുന്ന ബട്ടർ ചിക്കൻ വീട്ടിലുണ്ടാക്കാം; റെസിപ്പി ഇതാ

_BCD0986 ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത് : റോയ് പോത്തൻ, എക്സിക്യൂട്ടീവ് ഷെഫ്, ഫ്ളോറ എയർപോർട്ട് ഹോട്ടൽ, നെടുമ്പാശേരി, കൊച്ചി.

1. ചിക്കൻ – ഒരു കിലോ

2. എണ്ണ – പാകത്തിന്

3. സവാള – അഞ്ച്, പൊടിയായി അരിഞ്ഞത്

4. ഇഞ്ചി – ഒരിഞ്ചു കഷണം

വെളുത്തുള്ളി – ഒരു കുടം

മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂണ്‍

കുരുമുളക് – ഒരു ചെറിയ സ്പൂൺ

കറുവാപ്പട്ട – ഒരിഞ്ചു കഷണം

ഗ്രാമ്പൂ – മൂന്ന്

ഏലയ്ക്ക – ഒന്ന്

ജീരകം – ഒരു നുള്ള്

5. തക്കാളി – അഞ്ച്, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

6. വെണ്ണ – നാലു വലിയ സ്പൂൺ

7. കസ്കസ് – മൂന്നു ചെറിയ സ്പൂൺ

പാൽ – കാൽ കപ്പ്

8. മല്ലിയില – ഒരു തണ്ട്

പാകം െചയ്യുന്ന വിധം

∙ ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കണം.

∙ എണ്ണ ചൂടാക്കി സവാള ചേർത്തു വഴറ്റി നിറം മാറിത്തുടങ്ങുമ്പോൾ നാലാമത്തെ ചേരുവ മയത്തിൽ അരച്ചതു ചേർത്തു മൂപ്പിക്കുക. എണ്ണ തെളിഞ്ഞു വരുമ്പോൾ രണ്ടു വലിയ സ്പൂൺ വെണ്ണ ചേർത്തിളക്കുക.

∙ ഇതിലേക്കു തക്കാളിയും ഉപ്പും  ചേർത്തിളക്കി കട്ടിയിൽ കുറുക്കണം.

∙ ഇതിൽ ചിക്കൻ ചേർത്തിളക്കി ചെറുതീയിൽ വച്ചു വേവിക്കുക. ആവശ്യമെങ്കിൽ അൽപം വെള്ളം ചേർത്തു കൊടുക്കാം.

∙ വെന്ത ശേഷം ബാക്കി രണ്ടു വലിയ സ്പൂൺ വെണ്ണ ചേർത്തിളക്കണം.

∙ കസ്കസ് അരച്ചതു പാലിൽ കലക്കിയതും ചേർത്തിളക്കി വാങ്ങുക. മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Tags:
  • Dinner Recipes
  • Pachakam