ബട്ടർ ഗാർലിക് ടുമാറ്റോ റൈസ്
1.എണ്ണ – ഒരു വലിയ സ്പൂൺ
വെണ്ണ – ഒരു വലിയ സ്പൂൺ
2.വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
3.പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്
സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
4.തക്കാളി – മൂന്ന്, പൊടിയായി അരിഞ്ഞത്
5.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
ജീരകംപൊടി – ഒരു ചെറിയ സ്പൂണ്‍
മഞ്ഞൾപൊടി – ഒരു നുള്ള്
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
ഗരംമസാലപൊടി – അര ചെറിയ സ്പൂൺ
6.ടുമാറ്റോ കെച്ചപ്പ് – ഒരു വലിയ സ്പൂൺ
7.വെള്ളം – അരക്കപ്പ്, ആവശ്യമെങ്കിൽ
8.ബസ്മതി അരി, വേവിച്ചത് – രണ്ടു കപ്പ്
9.നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
മല്ലിയില, അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙പാനിൽ എണ്ണയും വെണ്ണയും ചൂടാക്കി വെളുത്തുള്ളി വഴറ്റുക.
∙ഗോൾഡൻ നിറമാകുമ്പോൾ മൂന്നാമത്തെ ചേരുവ വഴറ്റണം.
∙സവാള കണ്ണാടിപ്പരുവമാകുമ്പോൾ തക്കാളി ചേർത്തു വഴറ്റണം.
∙പൊടികൾ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ വെള്ളം ചേർത്തു മൂടിവച്ചു വേവിക്കുക. തക്കാളി ഉടയുന്നതാണു പാകം.
∙വെള്ളം വറ്റി വരുമ്പോൾ ചോറു ചേർത്തിളക്കണം.
∙ഒൻപതാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം.