Wednesday 24 June 2020 11:14 AM IST : By സ്വന്തം ലേഖകൻ

ബദാമിന്റെ ഗുണവും ചോളത്തിന്റെ രുചിയുമായി ഒരു കേക്ക്! ഈസി റെസിപ്പി ഇതാ!

badam polenda

ബദാം പൊളന്ത കേക്ക്

1.വെണ്ണ – 250 ഗ്രാം

പഞ്ചസാര – 150 ഗ്രാം

2.മുട്ട – മൂന്ന്

3.വനില എസ്സൻസ് – അര ചെറിയ സ്പൂൺ

4.ബദാം പൊടിച്ചത് – 200 ഗ്രാം

പൊളന്ത (ചോളം നുറുക്ക്) – 200 ഗ്രാം

മൈദ – 100 ഗ്രാം

പാകം ചെയ്യുന്ന വിധം

വെണ്ണയും പഞ്ചസാരയും യോജിപ്പിച്ചു നന്നായി തേച്ചു മയപ്പെടുത്തണം.

ഇതിലേക്കു മുട്ട ഓരോന്നായി ചേർത്തടിച്ചശേഷം വനില എസ്സൻസും ചേർത്ത് അടിക്കുക.

ഇതിലേക്കു നാലാമത്തെ ചേരുവ മെല്ലേ ചേർത്തു യോജിപ്പിക്കുക.

ബേക്കിങ് ടിന്നിലാക്കി ക്ലിങ് ഫിലിം കൊണ്ട് മൂടി അലുമിനിയം ഫോയിൽ കൊണ്ടു പൊതിഞ്ഞ് ആവിയിൽ 40 മിനിറ്റ് വേവിക്കുക.

കടപ്പാട്

അശോക് ഈപ്പൻ

എക്സിക്യൂട്ടീവ് ഷെഫ്