Wednesday 14 February 2024 03:34 PM IST : By സ്വന്തം ലേഖകൻ

രുചികരമായ കേക്ക്സിക്കിൾസ്; എളുപ്പത്തില്‍ വീട്ടിലുണ്ടാക്കാം, സിമ്പിള്‍ റെസിപ്പി

Cakesicle തയാറാക്കിയത്: ശില്പ ബി. രാജ്. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ഫാത്തിമ അസീം, ബേക്ക് ടെയിൽസ് ബൈ ഫിയ, ആലുവ

1. വനില കേക്ക് – ഒന്ന്

2. വൈറ്റ് ചോക്‌ലെറ്റ് – 100 ഗ്രാം

പാകം ചെയ്യുന്ന വിധം

∙ കേക്ക് നന്നായി പൊടിച്ചു വയ്ക്കണം.

∙ ചോക്‌ലെറ്റ് ഉരുക്കി കേക്ക് പൊടിച്ചതിൽ അല്‍പാൽപം വീതം ചേർത്തു മെല്ലേ കുഴച്ച് ഉരുട്ടാൻ പാകത്തിനാക്കണം.

∙ ഇതു കേക്ക്സിക്കിൾ മോൾഡിലാക്കി ഒരു രാത്രി മുഴുവൻ ഫ്രിജിൽ വയ്ക്കുക.

∙ രാവിലെ ബാക്കിയുള്ള വൈറ്റ് ചോക്‌ലെറ്റ് ഉരുക്കി ഇഷ്ടാനുസരണമുള്ള കളർ‌ ചേർത്തു വയ്ക്കുക.

∙ ഓരോ കേക്ക്സിക്കിളും ചോക്‌ലെറ്റ് ഉരുക്കിയതിൽ മുക്കി സെറ്റ് ചെയ്ത് അലങ്കരിച്ചു വിളമ്പാം.

Tags:
  • Pachakam