1. മട്ടൺ കാൽ – രണ്ടു കിലോ, എല്ലോടു കൂടി
2. വെണ്ണ – 25 ഗ്രാം, മൃദുവാക്കിയത്
3. വെളുത്തുള്ളി – മൂന്നു വലിയ അല്ലി
4. റോസ്മേരി – നാല്–അഞ്ചു തണ്ട്
5. ഉപ്പ്, കുരുമുളകു പൊടിച്ചത് – പാകത്തിന്
ഗ്രേവിക്ക്
6. റെഡ് വൈൻ – 125 മില്ലി
7. വെണ്ണ – 15 ഗ്രാം
മൈദ – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ അവ്ൻ 2000Cൽ ചൂടാക്കിയിടുക.
∙ മട്ടൺ വൃത്തിയാക്കി വയ്ക്കണം. ഫ്രിഡ്ജിൽ ഇരിക്കുന്ന മട്ടൺ ആണെങ്കിൽ പുറത്തെടുത്തു വച്ചു തണുപ്പു മാറ്റണം.
∙ ബട്ടർ ഒരു ബൗളിലാക്കി അതിലേക്കു വെളുത്തുള്ളി പൊടിയായി അരിഞ്ഞതും റോ സ്മേരി ഇലകൾ നുള്ളിയതും ഉപ്പും കുരു മുളകുപൊടിയും ചേർത്തു നന്നായി യോ ജിപ്പിച്ചു മയപ്പെടുത്തുക.
∙ മട്ടൺ കാലിൽ അങ്ങിങ്ങായി 30–50 സ്ഥലത്തു വരയണം. ഓരോ തവണ വരയുന്നതും വിരൽ കടത്താവുന്നത്ര ആഴത്തിലാവണം.
∙ വരഞ്ഞു വച്ച മട്ടൺ കാലിൽ തയാറാക്കിയ വെണ്ണ മിശ്രിതം തേച്ചു പിടിപ്പിക്കണം.
∙ ഇതൊരു റോസ്റ്റിങ് പാനിലാക്കി ഒരു ഫോയിൽ കൊണ്ടു ലൂസ് ആയി മൂടി, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു ബേക്ക് ചെയ്യുക. വെണ്ണ ഉരുകി റോസ്മേരിയും വെളുത്തുള്ളിയും വരഞ്ഞ ഭാഗത്തും മറ്റും നന്നായി പി ടിക്കണം.
∙ അരമണിക്കൂറിനു ശേഷം ഫോയിൽ മാറ്റി, വീണ്ടും 50–60 മിനിറ്റ് ബേക്ക് ചെയ്യുക.
∙ പിന്നീട് അവ്നിൽ നിന്നെടുത്ത് ഫോയി ൽ മുകളിൽ വച്ച് അനക്കാതെ 10–15 മിനിറ്റ് വയ്ക്കുക.
∙ ചുവടുകട്ടിയുള്ള പാനിൽ റോസ്റ്റിങ് പാ നിൽ നിന്നുള്ള ഗ്രേവി ഒഴിച്ച്, റെഡ് വൈനും ചേർത്തു നന്നായി ഇളക്കണം. ചെറുതീയിൽ വയ്ക്കണം.
∙ ഇതിലേക്കു മൈദയും വെണ്ണയും യോജിപ്പിച്ചതു ചേർത്തിളക്കി കുറുക്കിയെടുക്കണം.
∙ വിളമ്പാനായി ലാമ്പ് സ്ലൈസ് ചെയ്ത്, തയാറാക്കിയ ഗ്രേവി മുകളിൽ ഒഴിച്ച് അലങ്കരിച്ചു വിളമ്പാം.
കടപ്പാട്: ROY POTHEN, Corporate Chef, Paragon Restaurant, Karama, UAE