Thursday 22 August 2019 02:45 PM IST : By സ്വന്തം ലേഖകൻ

കോഴിക്കോടൻ ബിരിയാണി ഈസിയായി നിങ്ങൾക്കും വീട്ടിൽ തയ്യാറാക്കാം! ഇതാ സിന്പിൾ റെസിപ്പി

chicken-biriyani9999992

1. ഏലയ്ക്ക – 10 ഗ്രാം

ജാതിക്ക – ഒന്ന്

മല്ലി – 50ഗ്രാം

കുരുമുളക് – 30 ഗ്രാം

ഗ്രാമ്പൂ – 10 ഗ്രാം

തക്കോലം – 10 ഗ്രാം

കറുവാപ്പട്ട – രണ്ട് – മൂന്ന്

ജാതിപത്രി – 10 ഗ്രാം

വഴനയില – അഞ്ചു ഗ്രാം

കറുത്ത ഏലയ്ക്ക – 10 ഗ്രാം

ജീരകം – 30 ഗ്രാം

2. ചിക്കൻ കഷണിച്ചത് – 750 ഗ്രാം

3. തൈര് – 300 ഗ്രാം

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂൺ

പച്ചമുളക് പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ 

മഞ്ഞൾപൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

4. എണ്ണ – പാകത്തിന്

5. സവാള – ഒരു വലുത്, നീളത്തിൽ അരിഞ്ഞത്

6. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി –  രണ്ടും കൂടി അര പിടി

7. കറുവാപ്പട്ട – ഒരു ചെറിയ കഷണം

തക്കോലം – ഒന്ന്

ഏലയ്ക്ക – രണ്ട്

ഗ്രാമ്പൂ – മൂന്ന്

കുരുമുളക് – അര ചെറിയ സ്പൂൺ

8. സവാള – രണ്ട്, നീളത്തിൽ അരിഞ്ഞത്

തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

bosch-new-image

പച്ചമുളക് പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ

9. മല്ലിയില, പുതിനയില – രണ്ടും കൂടി ഒരു പിടി

10. ബസ്മതി അരി – 500 ഗ്രാം

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ വെവ്വേറെ മൂപ്പിച്ച ശേഷം ചൂടാറാനായി മാറ്റി വയ്ക്കുക.

ബോഷ് ട്രൂമിക്സ് മിക്സർ ഗ്രൈൻഡറിന്റെ മീഡിയം ജാറിൽ പൗണ്ടിങ് ബ്ലേഡ് ഘടിപ്പിക്കുക. മൂപ്പിച്ചു വച്ചിരിക്കുന്ന ചേരുവകൾ ചേർക്കുക. അഞ്ചു തവണ പൾസ് ചെയ്യുക. അതിനുശേഷം സ്പീഡ് 1ൽ 15 സെക്കൻഡ്സ് പൊടിക്കുക. മൂടി തുറന്ന് ഒന്നിളക്കിയ ശേഷം സ്പീഡ് 2ൽ 15 സെക്കൻഡും 3ൽ 30 സെക്കൻഡും പൊടിക്കുക. ഇതാണ് ബിരിയാണി മസാല.

∙ ചിക്കനിൽ ബോഷ് ട്രൂമിക്സ് മിക്സർ ഗ്രൈൻഡറിൽ പൊടിച്ച രണ്ടു വലിയ സ്പൂൺ ബിരിയാണി മസാല ചേർക്കുക. ഇനി തൈര്, നാരങ്ങാനീര്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ കൂടി ചേർത്ത് നന്നായി മാരിനേറ്റ് ചെയ്ത് മൂന്നു മണിക്കൂർ ഫ്രിജിൽ വയ്ക്കുക.

∙  ഒരു പാനിൽ എണ്ണ ചൂടാക്കി സവാള ബ്രൗൺ നിറത്തിൽ വറുത്തു കോരി മാറ്റി വയ്ക്കുക. ഇതേ എണ്ണയിൽ കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തു കോരി മാറ്റി വയ്ക്കുക.

∙ ചുവടുകട്ടിയുള്ള പാത്രത്തിൽ എണ്ണ ചൂടാക്കി കറുവാപ്പട്ട, തക്കോലം, ഏലയ്ക്ക, ഗ്രാമ്പൂ, കുരുമുളക് എന്നിവ മൂപ്പിച്ചശേഷം സവാള, തക്കാളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്തു വഴറ്റുക.

∙ ഇതിലേക്ക് മാരിനേറ്റ് ചെയ്ത് മാറ്റി വച്ചിരിക്കുന്ന ചിക്കന്‍ ചേർത്തിളക്കുക.

∙ മല്ലിയിലയും പുതിനയിലയും കൂടി ചേർത്തശേഷം ചിക്കൻ മൃദുവാകും വരെ വേവിക്കുക.

∙ ഒരു വലിയ പാത്രത്തിൽ ബസ്മതി അരി വേവിച്ചതു നിരത്തുക. ഇതിനു മുകളിൽ അൽപം വീതം വറുത്തു വച്ചിരിക്കുന്ന സവാള, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ നിരത്തുക. വീണ്ടും ഒരു ലെയർ ചോറ് നിരത്തി മുകളിൽ വറുത്ത സവാള, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ നിരത്തുക. ഇങ്ങനെ പല ലെയറുകളായി നിരത്തി ഏറ്റവും മുകളിൽ തയാറാക്കി വച്ചിരിക്കുന്ന ചിക്കൻ മസാല ചേർക്കുക. പാത്രം മൂടി പത്തു മിനിറ്റ് ഇടത്തരം തീയിൽ പാകം ചെയ്തശേഷം റൈത്തയ്ക്കൊപ്പം വിളമ്പാം. 

Tags:
  • Pachakam