Thursday 19 November 2020 12:44 PM IST : By സ്വന്തം ലേഖകൻ

വ്യത്യസ്തവും രുചികരവുമായ കാരറ്റ് ക്രീമി ക്രൻചി പുഡിങ്!

puddin

വ്യത്യസ്തവും രുചികരവുമായ പുഡിങ്, കാരറ്റ് ക്രീമി ക്രൻചി പുഡിങ്!

1.കാരറ്റ് – രണ്ട്

2.പാൽ - ഒരു കപ്പ്

3.കണ്ടൻസ്ഡ് മിൽക്ക് – കാൽ കപ്പ്

െജലറ്റിൻ – ഒന്നര ചെറിയ സ്പൂൺ, തണുത്ത വെള്ളത്തിൽ കുതിർത്തത്

കസ്റേറഡ് പൗഡർ – രണ്ടു വലിയ സ്പൂൺ

‌4.വെണ്ണ – ഒരു ചെറിയ സ്പൂൺ

5.പാൽ – ഒരു കപ്പ്

കണ്ടൻസ്ഡ് മിൽക്ക് – കാൽ കപ്പ്

6.പിസ്ത അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ബദാം അരിഞ്ഞത് – ഒരു വലിയ സ്പൂൺ

ഏലയ്ക്ക പൊടിച്ചത് – കാൽ ചെറിയ സ്പൂൺ

7.ഫ്രഷ് ക്രീം – അരക്കപ്പ്

പഞ്ചസാര – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

  • ഒരു കാരറ്റ് വേവിച്ച് അരച്ചെടുക്കണം.

  • ഒരു പാനിൽ പാലൊഴിച്ചു തിളപ്പിച്ചു കുറുക്കണം. ഇതിലേക്ക് അരച്ചുവച്ചിരിക്കുന്ന കാരറ്റ് ചേർത്തു നന്നായി കുറുക്കിയെടുക്കണം.
    ഈ മിശ്രിതത്തിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തിളക്കി തീ അണയ്ക്കുക. ഒരു ഗ്ലാസ് ബൗളിലാക്കി ചൂടാറുമ്പോൾ സെറ്റ് ചെയ്യാൻ ഫ്രിഡ്ജിൽ വയ്ക്കുക.

  • പാനിൽ വെണ്ണ ചൂടാക്കി, ബാക്കിയുള്ള കാരറ്റ് ഗ്രേറ്റ് ചെയ്തതു ചേർത്തു നന്നായി വഴറ്റണം. ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി വരട്ടിയെടുക്കുക. നന്നായി വരണ്ടശേഷം പിസ്തയും ബദാമും ഏലയ്ക്കാപ്പൊടിയും ചേർത്തിളക്കി വാങ്ങിവയ്ക്കണം.

  • ഫ്രഷ് ക്രീമിൽ അല്പാല്പം വീതം പഞ്ചസാര ചേർത്തു നന്നായി അടിച്ചതു സെറ്റായ പുഡിങ്ങിനു മുകളിൽ നിരത്തിണം. ഇതിനു മുകളിൽ വരട്ടിയ കാരറ്റ് മിശ്രിതം നിരത്തി ഫ്രിഡ്ജിൽ വച്ചു വീണ്ടും സെറ്റ് ചെയ്യുക.

  • ചെറിയും കശുവണ്ടിപ്പരിപ്പുംകൊണ്ട് അലങ്കരിച്ചു വിളമ്പാം.

കടപ്പാട്

നൂർജഹാൻ