Saturday 04 July 2020 04:19 PM IST : By തയാറാക്കിയത്: മെർലി എം. എൽദോ

കറുമുറെ കൊറിച്ചിരിക്കാൻ ടേസ്റ്റി കശുവണ്ടിപ്പരിപ്പ് ഫ്രൈ

Cashew-fry

1. കശുവണ്ടിപ്പരിപ്പ് – നാലു കപ്പ്

2. കടലമാവ് – ഒരു കപ്പ്

സോഡാ ബൈ കാർബണേറ്റ് – ഒരു നുള്ള്

കായംപൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – അര െചറിയ സ്പൂൺ

കറുത്ത എള്ള് – ഒരു െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. വെള്ളം – അരക്കപ്പ്

4. എണ്ണ – പാകത്തിന്

5. മുളകുപൊടി – അൽപം

പാകം െചയ്യുന്ന വിധം

∙ നാലു കപ്പ് കശുവണ്ടിപ്പരിപ്പ് തയാറാക്കി വയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് വെള്ളം േചർത്തു കട്ടകെട്ടാതെ കുറുകെ കലക്കിയ ശേഷം കശുവണ്ടിപ്പരിപ്പു ചേർ ത്തിളക്കുക.

∙ എണ്ണ നന്നായി ചൂടാക്കി കശുവണ്ടിപ്പരിപ്പ് അൽപാൽപം വീതം ചേർത്തു വറുത്തെടുക്കാം.

∙ ചൂടോടെ തന്നെ ഇതിനു മുകളിൽ മുളകുപൊടി വിതറി വയ്ക്കുക.

∙ ചൂടോടെ വിളമ്പുക.

Tags:
  • Pachakam