Saturday 27 January 2024 12:12 PM IST : By സ്വന്തം ലേഖകൻ

കോളിഫ്ളവർ റോസ്റ്റ്; കേരളീയ രുചിയിൽ അമേരിക്കൻ സ്റ്റൈൽ വിഭവം, സൂപ്പർ റെസിപ്പി

_BCD7261 തയാറാക്കിയത്: മെർലി എം. എൽദോ ഫോട്ടോ: സരുൺ മാത്യു. പാചകക്കുറിപ്പുകള്‍ക്കു കടപ്പാട്: അഞ്ജന ജേക്കബ് ടെക്സസ്, യുഎസ്എ. വിഭവങ്ങള്‍ തയാറാക്കിയതിനു കടപ്പാട്: റെജിമോന്‍ പി. എസ്., സീനിയര്‍ സിഡിപി, ക്രൗണ്‍ പ്ലാസ, കൊച്ചി.

1. കോളിഫ്ളവർ – ഒന്ന്

2. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ – അരക്കപ്പ്

ഗാർലിക് സോൾട്ട് – ഒരു ചെറിയ സ്പൂൺ (പകരം വെളുത്തുള്ളി അരച്ചത് അര ചെറിയ സ്പൂൺ ഉപയോഗിക്കാം)

ഉപ്പ് – പാകത്തിന്

കുരുമുളകു തരുതരുപ്പായി പൊടിച്ചത് – കാൽ ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 220 ‍ഡിഗ്രി C ല്‍ ചൂടാക്കിയിടുക.

∙ കോളിഫ്ളവർ വലിയ പൂക്കളായി അടർത്തി വൃത്തിയാക്കി വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ ഒരു ബൗളിലാക്കി യോജിപ്പിക്കണം. ഇതിലേക്കു കോളിഫ്ളവർ അടർത്തിയതു ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.

∙ ഇതൊരു ബേക്കിങ് ട്രേയിൽ നിരത്തി ചൂടാക്കിയിട്ടിരിക്കുന്ന അ്വനിൽ വച്ച് ഒരു മണിക്കൂറോളം ബേക്ക് ചെയ്യുക. 

∙ കടുംഗോൾഡൻ നിറമാകുന്നതാണു പാകം. പകുതി സമയമാകുമ്പോൾ കോളിഫ്ളവർ മറിച്ചിടണം.

∙ ചൂടോടെ വിളമ്പാം.

Tags:
  • Pachakam